താൾ:GaXXXIV1.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ ലൂക്കൊസ ൧൬ അ

<lg n="">ബാകെയും പാപം ചെയ്തിരിക്കുന്നു ഇനി നിന്റെ പുത്രൻ എന്ന</lg><lg n="൨൨"> ചൊല്ലപ്പെടുവാൻ യൊഗ്യനാകുന്നില്ല✱ എന്നാറെ പിതാവ തന്റെ
ഭൃത്യന്മാരൊട പറഞ്ഞു നിങ്ങൾ പ്രധാനവസ്ത്രത്തെ പുറത്ത കൊ
ണ്ടുവരികയും അവനെ ഉടുപ്പിക്കയും അവന്റെ കൈക്ക ഒരു മൊ</lg><lg n="൨൩">തിരത്തെയും കാലുകൾക്ക ചെരിപ്പുകളെയും ഇടുവിക്കയും✱ തടിച്ച
കാളക്കുട്ടിയെ കൊണ്ടുവന്ന കൊല്ലുകയും ചെയ്വിൻ നാം ഭക്ഷിച്ച</lg><lg n="൨൪"> ആനന്ദപ്പെടെണം✱ അതെന്തുകൊണ്ടെന്നാൽ ൟ എന്റെ പുത്ര
ൻ മരിച്ചിരുന്നു തിരികെ ജീവിച്ചുമിരിക്കുന്നു അവൻ നഷ്ടനായിരു
ന്നു കണ്ടെത്തപ്പെടുകയും ചെയ്തു അപ്പൊൾ അവർ ആനന്ദപ്പെട്ടു</lg><lg n="൨൫"> തുടങ്ങി✱ എന്നാൽ അവന്റെ മൂത്ത പുത്രൻ വയലിൽ ആയിരു
ന്നു പിന്നെ അവൻ വന്ന ഭവനത്തിന്ന സമീപിച്ചപ്പൊൾ വാദ്യ</lg><lg n="൨൬">ഘൊഷത്തെയും നൃത്തങ്ങളെയും കെട്ടു✱ ഭൃത്യന്മാരിൽ ഒരുത്തനെ</lg><lg n="൨൭">വിളിച്ച ഇത എന്ത എന്നും ചൊദിച്ചു✱ അവൻ അവനൊട പറ
ഞ്ഞു നിന്റെ സഹൊദരൻ വന്നിരിക്കുന്നു അവനെ സൌഖ്യത്തൊ
ടെ തനിക്ക ലഭിച്ചതുകൊണ്ട നിന്റെ പിതാവ തടിച്ച കാളക്കുട്ടിയെ</lg><lg n="൨൮"> കൊന്നു✱ അപ്പൊൾ അവൻ കൊപപ്പെട്ടു അകത്ത പൊകുവാൻ
മനസ്സായതുമില്ല അതുകൊണ്ട അവന്റെ പിതാവ പുറത്ത വന്ന</lg><lg n="൨൯"> അവനൊട അപെക്ഷിച്ചു✱ എന്നാറെ അവൻ ഉത്തരമായിട്ട ത
ന്റെ പിതാവിനൊട പറഞ്ഞു കണ്ടാലും ഞാൻ ഇത്രസംവത്സരങ്ങ
ളായിട്ട നിനക്ക ശുശ്രൂഷ ചെയ്യുന്നു ഒരുനാളും നീന്റെ കല്പനയെ
ലംഘിച്ചതുമില്ല എങ്കിലും ഞാൻ എന്റെ സ്നെഹിതന്മാരൊടു കൂടി സ
ന്തൊഷിക്കെണ്ടുന്നതിന്നെ നീ എനിക്ക ഒരു ആട്ടിങ്കുട്ടിയെ ഒരിക്ക</lg><lg n="൩൦"> ലും തന്നിട്ടില്ല✱ എന്നാൽ വെശ്യാസ്ത്രീകളൊടു കൂടി നിന്റെ ഉപജീ
വനത്തെ ഭക്ഷിച്ചു കളഞ്ഞിട്ടുള്ള ൟ നിന്റെ പുത്രൻ വന്നപ്പൊൾ</lg><lg n="൩൧"> നീ തടിച്ച കാളക്കുട്ടിയെ അവന്നായിട്ടു കൊന്നുവല്ലൊ✱ എന്നാറെ
അവൻ അവനൊട പറഞ്ഞു പുത്ര നീ എല്ലായ്പൊഴും എന്നൊടു</lg><lg n="൩൨"> കൂടിയിരിക്കുന്നു എനിക്കുള്ളതൊക്കയും നിന്റെ ആകുന്നു✱ ൟ നി
ന്റെ സഹൊദരൻ മരിച്ചിരുന്നു തിരികെ ജീവിച്ചിരിക്കകൊണ്ടും
നഷ്ടനായിരുന്നു കണ്ടെത്തപ്പെടുകകൊണ്ടും നമുക്ക അനന്ദപ്പെടുക
യും സന്തൊഷപ്പെടുകയും ചെയ്യെണ്ടുന്നതായിരുന്നുവല്ലൊ✱</lg>

൧൬ അദ്ധ്യായം

൧ അന്യായമുള്ള കലവറക്കാരന്റെ സംഗതി.— ൧൪ ദ്രവ്യാഗ്ര
ഹമുളള പറിശന്മാരുടെ കപടഭക്തിയെ ആക്ഷെപിച്ചത.—
൧൯ ധനവാന്റെയും ദരിദ്രനായ ലാസറിന്റെയും സം
ഗതി.

<lg n=""> പിന്നെ അവൻ തന്റെ ശിഷ്യന്മാരൊട പറഞ്ഞു സമ്പന്നനായ
ഒരു മനുഷ്യന്ന ഒരു കലവറക്കാരൻ ഉണ്ടായിരുന്നു ആയവൻ
അവന്റെ ദ്രവ്യങ്ങളെ നാനാവിധമാക്കി കളഞ്ഞപ്രകാരം തങ്കൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/204&oldid=177108" എന്ന താളിൽനിന്ന് ശേഖരിച്ചത്