താൾ:GaXXXIV1.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൪ അ ൪൯

<lg n="൨൬"> ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന പറയുകയും ചെയ്യുമൊ✱ അ
പ്പൊൾ നിങ്ങൾ പറഞ്ഞു തുടങ്ങും ഞങ്ങൾ നിന്റെ സന്നിധിയിൽ ഭ
ക്ഷിച്ചു പാനം ചെയ്തു നീ ഞങ്ങളുടെ വീഥികളിൽ ഉപദെശിക്കയും</lg><lg n="൨൭"> ചെയ്തു✱ എന്നാൽ അവൻ പറയും നിങ്ങൾ എവിടത്തുകാരെന്ന
ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന ഞാൻ നിങ്ങളൊട പറയുന്നു
അക്രമക്കാരാകുന്ന നിങ്ങൾ എല്ലാവരും എങ്കൽനിന്ന പൊകുവി</lg><lg n="൨൮">ൻ✱ അവിടെ നിങ്ങൾ ദൈവത്തിന്റെ രാജ്യത്തിൽ അബ്രഹാമി
നെയും ഇസഹാക്കിനെയും യാക്കൊബിനെയും സകല ദീൎഘദൎശിക
ളെയും പുറത്ത തള്ളപ്പെട്ട നിങ്ങളെയും കാണുമ്പൊൾ കരച്ചിലും പ</lg><lg n="൨൯">ല്ലുകടിയും ഉണ്ടാകും✱ വിശെഷിച്ചും അവർ കിഴക്കനിന്നും പടിഞ്ഞാ
റനിന്നും വടക്കനിന്നും തെക്കനിന്നും വരികയും ദൈവത്തിന്റെ</lg><lg n="൩൦"> രാജ്യത്തിങ്കൽ ഇരിക്കയും ചെയ്യും✱ കണ്ടാലും മുമ്പന്മാരായി ഭവി
ക്കുന്ന പിമ്പന്മാർ ഉണ്ട പിമ്പന്മാരായി ഭവിക്കുന്ന മുമ്പന്മാരും ഉണ്ട✱</lg>

<lg n="൩൧"> ആ ദിവസത്തിൽ തന്നെ ചില പറിശന്മാർ അടുക്കൽ വന്ന അ
വനൊട പറഞ്ഞു നീ പുറപ്പെട്ട ഇവിടെനിന്ന പൊയ്ക്കൊൾക എ
ന്തുകൊണ്ടെന്നാൽ എറൊദെസിന നിന്നെ കൊല്ലുവാൻ മനസ്സുണ്ട✱</lg><lg n="൩൨"> എന്നാറെ അവൻ അവരൊട പറഞ്ഞു നിങ്ങൾ ചെന്ന ആ കുറു
നരിയൊട പറവിൻ കണ്ടാലും ഇന്നും നാളെയും ഞാൻ പിശാചുക
ളെ പുറത്താക്കുകയും രൊഗശാന്തികളെ വരുത്തുകയും ചെയ്യുന്നു</lg><lg n="൩൩"> മൂന്നാം ദിവസത്തിൽ ഞാൻ പൂൎണ്ണനാകയും ചെയ്യും✱ എന്നാൽ ഇ
ന്നും നാളെയും മറ്റെന്നാളും ഞാൻ നടക്കെണ്ടുന്നതാകുന്നു എന്തു
കൊണ്ടെന്നാൽ ഒരു ദീൎഘദൎശി യെറുശലമിൽനിന്ന പുറത്തവെച്ച</lg><lg n="൩൪"> നശിച്ചുകൂടാ✱ ദീൎഘദൎശിമാരെ കൊല്ലുകയും നിന്റെ അടുക്കലെക്ക
അയക്കപ്പെട്ടവരെ കല്ലെറിയുകയും ചെയ്യുന്ന യെറുശലമെ യെറുശ
ലമെ ഒരു പെടക്കൊഴി തന്റെ കുഞ്ഞങ്ങളുടെ കൂട്ടത്തെ ചിറകു
കളിൻ കീഴെ കൂട്ടി ചെൎക്കുന്ന പ്രകാരം നിന്റെ മക്കളെ കൂട്ടി ചെ
ൎപ്പാൻ എനിക്ക എത്ര പ്രാവശ്യം മനസ്സായിരുന്നു എന്നാൽ നിങ്ങ</lg><lg n="൩൫">ൾക്ക മനസ്സായില്ല✱ കണ്ടാലും നിങ്ങളുടെ ഭവനം നിങ്ങൾക്ക ശൂന്യ
മായി വിടപ്പെടുന്നു വിശെഷിച്ച കൎത്താവിന്റെ നാമത്തിൽ വ
രുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്ന നിങ്ങൾ പറയുന്ന കാലം
വരുവൊളം നിങ്ങൾ എന്നെ കാണ്കയില്ലെന്ന ഞാൻ സത്യമായി
ട്ട നിങ്ങളൊട പറയുന്നു✱</lg>

൧൪ അദ്ധ്യായം

൧ ക്രിസ്തു വിനയത്തെ ഉപദെശിക്കുന്നത. — ൧൨ ദരിദ്രന്മാരെ
പൊഷിക്കെണമെന്നുള്ളത.— ൧൬ മഹത്തായുള്ള അത്താഴ
ത്തിന്റെ ഉപമ.— ൨൫ ഇന്നവൎക്ക ക്രിസ്തുവിന്റെ ശിഷ്യന്മാ
രാകുവാൻ കഴികയില്ല എന്നുള്ളത.

<lg n=""> പിന്നെ ഉണ്ടായത എന്തെന്നാൽ പ്രധാന പറിശന്മാരിൽ ഒരു</lg>


G

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/199&oldid=177103" എന്ന താളിൽനിന്ന് ശേഖരിച്ചത്