താൾ:GaXXXIV1.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൩ അ ൪൭

<lg n="">യും ചെയ്യാതെ ഇരിപ്പാൻ നീ വഴിയിൽ അവനിൽനിന്ന വിടപ്പെ</lg><lg n="൫൯">ടെണ്ടുന്നതിന്ന അദ്ധ്വാനം ചെയ്ക✱ നീ ഒടുക്കം ഒരു കാശപൊലും
കൊടുത്ത തീരുവൊളത്തിന്ന അവിടെനിന്ന പുറപ്പെട്ടുപൊക
യില്ലെന്ന ഞാൻ നിന്നൊട പറയുന്നു✱</lg>

൧൩ അദ്ധ്യായം

൧ ഗലിലെയക്കാരുടെയും മറ്റുള്ളവരുടെയും ശിക്ഷയെ കുറിച്ച
ക്രിസ്തു അനുതാപത്തെ പ്രസംഗിക്കുന്നത്. — ൬ കായിക്കാത്ത
അത്തിവൃക്ഷത്തിന്റെ ഉപമ.— ൨൩ ഇടുക്കു വാതിൽ.

<lg n=""> അവരുടെ രക്തത്തെ അവരുടെ ബലിപൂജകളൊടു കൂടി പീലാ
ത്തൊസ കലക്കികളഞ്ഞ ഗലിലെയക്കാരെ കുറിച്ച അവനൊട അ
റിയിച്ചവർ ചിലർ ആ സമയത്തിങ്കൽ അവിടെ ഉണ്ടായിരുന്നു✱</lg><lg n="൨"> എന്നാറെ യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു ൟ ഗലി
ലെയക്കാർ അപ്രകാരമുള്ള കാൎയ്യങ്ങളെ അനുഭവിച്ചതുകൊണ്ട അവ
ർ സകല ഗയിലെയക്കാരെക്കാളും പാപികളായിരുന്നു എന്ന നി</lg><lg n="൩">ങ്ങൾ നിരൂപിക്കുന്നുവൊ✱ അല്ല എന്ന ഞാൻ നിങ്ങളൊട പറയു
ന്നു നിങ്ങൾ അനുതപിക്കുന്നില്ല എങ്കിൽ നിങ്ങളെല്ലാവരും ഇപ്രകാ</lg><lg n="൪">രം തന്നെ നശിച്ചുപൊകും താനും✱ അല്ലെങ്കിൽ ശിലൊഹാമിലെ
ഗൊപുരം മെൽ വീണ കൊന്നിട്ടുള്ള ആ പതിനെട്ട പെരായവർ
യെറുശലമിൽ വസിക്കുന്ന സകല മനുഷ്യരെക്കാളും പാപികളാ</lg><lg n="൫">യിരുന്നു എന്ന നിങ്ങൾ നിരൂപിക്കുന്നുവൊ✱ അല്ല എന്ന ഞാൻ
നിങ്ങളൊട പറയുന്നു നിങ്ങൾ അനുതപിക്കുന്നില്ല എങ്കിൽ നിങ്ങ
ളെല്ലാവരും ഇപ്രകാരം നശിച്ചുപൊകും താനും✱</lg>

<lg n="൬"> പിന്നെ അവൻ ൟ ഉപമയെയും പറഞ്ഞു ഒരുത്തന്ന തന്റെ
മുന്തിരിങ്ങതൊട്ടത്തിൽ നടപ്പെട്ടിട്ടുള്ളാരു അത്തിവൃക്ഷമുണ്ടായി
രുന്നു അവൻ അതിന്മെൽ ഫലത്തെ അന്വെഷിച്ചുകൊണ്ടവന്നു</lg><lg n="൭"> എന്നാറെ കണ്ടില്ല✱ അപ്പൊൾ അവൻ തന്റെ മുന്തിരിങ്ങ തൊ
ട്ടക്കാരനൊട പറഞ്ഞു കണ്ടാലും ഞാൻ ൟ മൂന്ന സംവത്സരങ്ങളാ
യി ൟ അത്തിവൃക്ഷത്തിന്മെൽ ഫലത്തെ അന്വെഷിച്ചം വരുന്നു
കാണുന്നതുമില്ല അതിനെ വെട്ടിക്കളക അത നിലത്തെ എന്തിന</lg><lg n="൮"> നിഷ്ഫലമാക്കുന്നു✱ അപ്പൊൾ അവൻ ഉത്തരമായിട്ട അവനൊട
പറഞ്ഞു യജമാനനെ ഞാൻ അതിനെ ചുറ്റും കിളച്ച വളത്തെ</lg><lg n="൯"> ഇടുവൊളത്തിന്ന ൟ സംവത്സരം കൂടെ നില്ക്കട്ടെ✱ അത ഫല
ത്തെ തന്നാൽ കൊള്ളാം ഇല്ലെങ്കിൽ അതിന്റെ ശെഷം നീ അ
തിനെ വെട്ടികളഞ്ഞുകൊള്ളാം✱</lg>

<lg n="൧൦"> പിന്നെ അവൻ ശാബത ദിവസത്തിൽ സഭകളിൽ ഒന്നിൽ ഉ</lg><lg n="൧൧">പദെശിച്ചുകൊണ്ടിരുന്നു✱ അപ്പൊൾ കണ്ടാലും പതിനെട്ട സംവ
ത്സരമായി ഒരു രൊഗാത്മാവൊടു കൂടിയ ഒരു സ്ത്രീ ഉണ്ടായിരുന്നു
അവൾ കൂനിയായും അശെഷം നിമിരുവാൻ വഹിയാത്തവളായും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/197&oldid=177101" എന്ന താളിൽനിന്ന് ശേഖരിച്ചത്