താൾ:GaXXXIV1.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൨ അ ൪൫

<lg n="൩൦"> നിങ്ങൾ അന്വെഷിക്കയുമരുത ചഞ്ചലപ്പെടുകയുമരുത✱ ൟ വ
സ്തുക്കളെ ഒക്കയും പ്രപഞ്ചികൾ അന്വെഷിക്കുന്നുവല്ലൊ എന്നാൽ
ഇവയെ കൊണ്ട നിങ്ങൾക്ക ആവശ്യമുണ്ട എന്ന നിങ്ങളുടെ പിതാവ</lg><lg n="൩൧"> അറിയുന്നു✱ ദൈവത്തിന്റെ രാജ്യത്തെ തന്നെ അന്വെഷിപ്പിൻ</lg><lg n="൩൨"> എന്നാൽ ഇവ ഒക്കയും നിങ്ങൾക്ക കൂടെ നൽകപ്പെടും✱ ചെറിയ
കൂട്ടമെ ഭയപ്പെടരുത എന്തുകൊണ്ടെന്നാൽ നിങ്ങളുടെ പിതാവ നി</lg><lg n="൩൩">ങ്ങൾക്ക രാജ്യത്തെ നൽകുവാൻ ഇഷ്ടപ്പെടുന്നു✱ നിങ്ങൾക്കുള്ള വ
സ്തുക്കളെ വിറ്റ ധൎമ്മം കൊടുപ്പിൻ പഴയതായി പൊകാത്ത മടി
ശ്ശീലകളെ ഒടുങ്ങാത്ത നിക്ഷെപത്തെ സ്വൎഗ്ഗത്തിങ്കൽ നിങ്ങൾക്ക
ഉണ്ടാക്കികൊൾവിൻ അവിടെ ഒരു കള്ളൻ അടുക്കുന്നതുമില്ല പുഴ</lg><lg n="൩൪"> ക്ഷയിപ്പിക്കുന്നതുമില്ല✱ നിങ്ങളുടെ നിക്ഷെപം എവിടെ ഇരിക്കു
ന്നുവൊ അവിടെ നിങ്ങളുടെ ഹൃദയവും ഇരിക്കുമല്ലൊ✱</lg>

<lg n="൩൫"> നിങ്ങളുടെ അരകൾ ബന്ധിക്കപ്പെട്ടും നിങ്ങളുടെ ദീപങ്ങൾ ജ്വലി</lg><lg n="൩൬">ച്ചും കൊണ്ടിരിക്കട്ടെ✱ തങ്ങളുടെ യജമാനൻ വന്ന മുട്ടുമ്പൊൾ ഉട
നെ അവന്ന തുറപ്പാനായിട്ട അവൻ എപ്പൊൾ കല്യാണത്തിൽ
നിന്ന തിരികെ വരുമെന്നവെച്ച അവനായിട്ട കാത്തിരിക്കുന്ന മ</lg><lg n="൩൭">നുഷ്യൎക്ക നിങ്ങൾ സദൃശന്മാരായിരിക്കയും ചെയ്വിൻ✱ യജമാനൻ
വരുമ്പൊൾ ജാഗ്രതയുള്ളവരായിരുന്ന കാണുന്ന ആ ദാസന്മാർ ഭാ
ഗ്യവാന്മാർ അവൻ തന്നെ അര മുറുക്കുകയും അവരെ ഭക്ഷണ
ത്തിന്ന ഇരുത്തുകയും അടുത്ത വന്ന അവൎക്ക ശുശ്രൂഷ ചെയ്കയും</lg><lg n="൩൮"> ചെയ്യും എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു✱ അവ
ൻ രണ്ടാം യാമത്തിങ്കലൊ മൂന്നാം യാമത്തിങ്കലൊ വന്ന ഇപ്രകാ</lg><lg n="൩൯">രം കാണും എങ്കിൽ ആ ദാസന്മാർ ഭാഗ്യവാന്മാരാകുന്നു✱ വിശെഷി
ച്ചും കള്ളൻ ഇന്ന സമയത്തിങ്കൽ വരുമെന്ന ഭവനത്തിന്റെ യ
ജമാനൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണൎന്നിരിക്കയും ത
ന്റെ ഭവനം മുറിക്കപ്പെടുവാൻ സമ്മതിക്കാതെ ഇരിക്കയും ചെയ്യു</lg><lg n="൪൦">മായിരുന്നു എന്നുള്ളതിനെ അറിവിൻ✱ ആകയാൽ നിങ്ങളും ഒ
രുങ്ങിയിരിപ്പിൻ എന്തുകൊണ്ടെന്നാൽ നിങ്ങൾ നിരൂപിക്കാത്തൊ</lg><lg n="൪൧">രു സമയത്തിങ്കൽ മനുഷ്യന്റെ പുത്രൻ വരുന്നു✱ അപ്പൊൾ പ
ത്രൊസ അവനൊട കൎത്താവെ നീ ൟ ഉപമയെ ഞങ്ങളൊടൊ </lg><lg n="൪൨"> എല്ലാവരൊടും കൂടിയൊ പറയുന്നത എന്ന പറഞ്ഞു✱ എന്നാറെ
കൎത്താവ പറഞ്ഞു ഇപ്പൊൾ തൽസമയത്തിങ്കൽ ഭക്ഷണവീത
ത്തെ കൊടുക്കെണ്ടുന്നതിന യജമാനൻ തന്റെ വീട്ടുകാൎക്ക മീതെ
ആക്കി വെക്കുന്ന വിശ്വാസവും ബുദ്ധിയുമുള്ള കലവറക്കാരൻ ആരാ</lg><lg n="൪൩">കുന്നു✱ തന്റെ യജമാനൻ വരുമ്പൊൾ അപ്രകാരം ചെയ്ത കാ</lg><lg n="൪൪">ണുന്ന ആ ഭൃത്യൻ ഭാഗ്യവാൻ✱ അവൻ തനിക്കുള്ള സകല വസ്തു
ക്കളുടെ മെലും അവനെ ആക്കിവെക്കുമെന്ന ഞാൻ സത്യമായിട്ടനി</lg><lg n="൪൫">ങ്ങളൊട പറയുന്നു. എന്നാൽ ആ ഭൃത്യൻ എന്റെ യജമാനൻ
വരുവാൻ താമസിക്കുന്നു എന്ന തന്റെ ഹൃദയത്തിൽ പറകയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/195&oldid=177099" എന്ന താളിൽനിന്ന് ശേഖരിച്ചത്