താൾ:GaXXXIV1.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൨ അ ൪൩

കലവറക്കാരന്റെ സംഗതി.

<lg n=""> ഇതിനിടയിൽ അസംഖ്യം ജനം അവർ തമ്മിൽ ചവുട്ടുവാൻത
ക്കവണ്ണം വന്ന കൂടിയപ്പൊൾ അവൻ തന്റെ ശിഷ്യന്മാരൊട പ
റഞ്ഞു തുടങ്ങി മുമ്പെ നിങ്ങൾ പറിശന്മാരുടെ കപടഭക്തിയാകുന്ന പു</lg><lg n="൨">ളിച്ച മാവിൽനിന്ന ജാഗ്രതയായിരിപ്പിൻ✱ വെളിപ്പെടാതെ മറ
ഞ്ഞിരിക്കുന്നതൊന്നുമില്ല അറിയപ്പെടാതെ രഹസ്യമായുള്ളതുമില്ല✱</lg><lg n="൩"> അതുകൊണ്ട നിങ്ങൾ അന്ധകാരത്തിങ്കൽ സംസാരിച്ചതൊക്കെയും
പ്രകാശത്തിങ്കൽ കെൾക്കപ്പെടും നിങ്ങൾ അറകളിൽ ചെവിയിൽ
സംസാരിച്ചതും ഭവനങ്ങളുടെ മെൽ പ്രസംഗിക്കപ്പെടും✱</lg>

<lg n="൪"> വിശെഷിച്ച എന്റെ സ്നെഹിതന്മാരാകുന്ന നിങ്ങളൊട ഞാൻ
പറയുന്നു ശരീരത്തെ കൊന്ന അതിന്റെശെഷം ചെയ്വാൻ അധി</lg><lg n="൫">കമായിട്ടൊന്നും ഇല്ലാത്തവരെ ഭയപ്പെടരുത✱ നിങ്ങൾ ആരെ ഭ
യപ്പെടെണമെന്ന ഞാൻ നിങ്ങൾക്ക കാണിക്കാം താൻ കൊന്നതി
ന്റെ ശെഷം നരകത്തിലെക്ക തള്ളിക്കളവാൻ അധികാരമുള്ളവ
നെ ഭയപ്പെടുവിൻ അതെ ഞാൻ നിങ്ങളൊട പറയുന്നു അവനെ</lg><lg n="൬"> ഭയപ്പെടുവിൻ✱ അഞ്ച ചടക പക്ഷികൾ രണ്ട കാശിന്ന വില്ക്ക
പ്പെടുന്നില്ലയൊ അവയിൽ ഒന്നും ദൈവത്തിന്റെ മുമ്പാകെ മറ</lg><lg n="൭">ക്കപ്പെടുന്നതുമില്ല✱ അത്രയുമല്ല നിങ്ങളുടെ തലയിലെ രൊമങ്ങ
ളൊക്കയും എണ്ണപ്പെട്ടിരിക്കുന്നു അതുകൊണ്ട നിങ്ങൾ ഭയപ്പെടരു
ത നിങ്ങൾ അനെകം ചടക പക്ഷികളെക്കാളും വിശെഷതപ്പെട്ടിരി</lg><lg n="൮">ക്കുന്നു✱ പിന്നെയും ഞാൻ നിങ്ങളൊട പറയുന്നു. യാതൊരുത്ത
നും മനുഷ്യരുടെ മുമ്പാകെ എന്നെ അറിയിക്കുമെങ്കിൽ അവനെ
മനുഷ്യന്റെ പുത്രനും ദൈവത്തിന്റെ ദൂതമന്മാരുടെ മുമ്പാകെ അ</lg><lg n="൯">റിയിക്കും✱ എന്നാൽ മനുഷ്യരുടെ മുമ്പാകെ എന്നെ നിഷെധി
ക്കുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പാകെ നിഷെധിക്ക</lg><lg n="൧൦">പ്പെടും✱ പിന്നെ യാതൊരുത്തനെങ്കിലും മനുഷ്യന്റെ പുത്രന്നു
വിരൊധമായി ഒരു വാക്കിനെ പറഞ്ഞാൽ അത അവനൊട ക്ഷ
മിക്കപ്പെടും പരിശുദ്ധാത്മാവിന്ന വിരൊധമായി ദുഷിച്ച പറയുന്ന</lg><lg n="൧൧">വനൊട അത ക്ഷമിക്കപ്പെടുകയില്ലതാനും✱ പിന്നെ അവർ നി
ങളെ സഭകൾക്കും ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും മുമ്പാ
കെ കൊണ്ടുപൊകുമ്പൊൾ എങ്ങിനെയൊ എന്തൊ ഉത്തരം പറ
യെണം എന്നെങ്കിലും എന്തു പറയെണം എന്നെങ്കിലും നിങ്ങൾ വി</lg><lg n="൧൨">ചാരപ്പെടരുത✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ പറയെണ്ടുന്ന കാ
ൎയ്യങ്ങളുടെ പരിശുദ്ധാത്മാവ ആ സമയത്തിങ്കൽ നിങ്ങൾക്ക ഉപദെ
ശിക്കും✱</lg>

<lg n="൧൩"> എന്നാറെ ജനസംഘത്തിൽ ഒരുത്തൻ അവനൊട പറഞ്ഞു
ഗുരൊ എന്റെ സഹൊദരൻ എന്നൊടു കൂടിയുള്ള അവകാശ</lg><lg n="൧൪">ത്തെ വിഭാഗിപ്പാൻ അവനൊട പറയെണം✱ എന്നാറെ അവ
ൻ അവനൊട പറഞ്ഞു മനുഷ്യ എന്നെ നിങ്ങൾക്ക ഒരു ന്യായാ</lg>


F 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/193&oldid=177097" എന്ന താളിൽനിന്ന് ശേഖരിച്ചത്