താൾ:GaXXXIV1.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ ലൂക്കൊസ ൧൧ അ

<lg n="">ക്കാരായി ഉപാദ്ധ്യായന്മാരും പറിശന്മാരുമായുളെളാരെ നിങ്ങൾക്ക
ഹാ കഷ്ടം എന്തുകൊണ്ടെന്നാൽ നിങ്ങൾ കാണപ്പെടാത്ത പ്രെ
തക്കല്ലറകളെ പൊലെ ആകുന്നു മീതെ സഞ്ചരിക്കുന്ന മനുഷ്യർ</lg><lg n="൪൫"> അവയെ അറിയുന്നതുമില്ല✱ അപ്പൊൾ ശാസ്ത്രജ്ഞന്മാരിൽ ഒരു
ത്തൻ ഉത്തരമായിട്ട അവനൊടു പറഞ്ഞു ഗുരൊ ഇപ്രകാരം പറ</lg><lg n="൪൬">കകൊണ്ട നീ ഞങ്ങളെയും ദുഷിക്കുന്നു✱ പിന്നെ അവൻ പറഞ്ഞു ശാ
സ്ത്രജ്ഞന്മാരായ നിങ്ങൾക്കും ഹാ കഷ്ടം എന്തുകൊണ്ടെന്നാൽ വഹി
പ്പാൻ ഞെരുക്കമുള്ള ഭാരങ്ങളെ നിങ്ങൾ മനുഷ്യരെ കൊണ്ട ചുമ
പ്പിക്കുന്നു എങ്കിലും നിങ്ങൾ നിങ്ങളുടെ വിരലുകളിൽ ഒന്ന കൊണ്ടും</lg><lg n="൪൭"> ആ ഭാരങ്ങളെ തൊടുന്നില്ല✱ നിങ്ങൾക്ക ഹാ കഷ്ടം എന്തുകൊണ്ടെ
ന്നാൽ നിങ്ങൾ ദീൎഘദൎശിമാരുടെ പ്രെതക്കല്ലറകളെ പണിചെയ്യു
ന്നു എന്നാൽ നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു കളഞ്ഞു✱</lg><lg n="൪൮"> നിങ്ങൾ സാക്ഷിപ്പെടുത്തുകയും നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃ
ത്തികളെ നിങ്ങളും സമ്മതിക്കയും ചെയ്യുന്നു നിശ്ചയം എന്തുകൊണ്ടെ
ന്നാൽ അവരല്ലൊ അവരെ കൊന്നത നിങ്ങളും അവരുടെ പ്രെ</lg><lg n="൪൯">തക്കല്ലറകളെ പണിചെയ്യുന്നു✱ ഇത ഹെതുവായിട്ട ദൈവത്തി
ന്റെ ജ്ഞാനവും പറയുന്നു ഞാൻ ദീൎഘദൎശിമാരെയും അപ്പൊ
സ്തലന്മാരെയും അവരുടെ അടുക്കൽ അയക്കും അവർ അവരിൽ</lg><lg n="൫൦"> ചിലരെ കൊല്ലുകയും ചിലരെ പീഡിപ്പിക്കയും ചെയ്യും✱ ലൊകാ
രംഭം മുതൽ ആബെലിന്റെ രക്തം തുടങ്ങി പീഠത്തിന്നും ദൈവാ
ലയത്തിന്നും മദ്ധ്യെ നശിച്ചുപൊയ സഖറിയയുടെ രക്തം വരയും✱</lg><lg n="൫൧"> ചിന്നപ്പെട്ടതായുള്ള സകല ദീൎഘദൎശിമാരുടെയും രക്തം ൟ സ
ന്തതിയൊട ചൊദിക്കപ്പെടെണ്ടുന്നതിന്ന ആകുന്നു ഞാൻ സത്യമാ
യിട്ട നിങ്ങളൊട പറയുന്നു അത ൟ സന്തതിയൊട ചൊദിക്ക
പ്പെടും✱ ശാസ്ത്രജ്ഞന്മാരായ നിങ്ങൾക്ക ഹാ കഷ്ടം എന്തുകൊണ്ടെ</lg><lg n="൫൨">ന്നാൽ നിങ്ങൾ ജ്ഞാനത്തിന്റെ താക്കൊലിനെ എടുത്തുകളഞ്ഞു
നിങ്ങൾ തന്നെ അകത്ത പ്രവെശിച്ചില്ല അകത്ത പ്രവെശിക്കുന്ന</lg><lg n="൫൩">വരെ നിങ്ങൾ വിരൊധിക്കയും ചെയ്തു✱ അവൻ ൟ കാൎയ്യങ്ങളെ
അവരൊട പറയുമ്പൊൾ ഉപാദ്ധ്യായന്മാരും പറിശന്മാരും അവ
നെ ഒറ്റ നൊക്കികൊണ്ടും അവനെ കുറ്റപ്പെടുത്തെണ്ടുന്നതിന്നാ
യിട്ട അവന്റെ വായിൽനിന്ന യാതൊന്നിനെ എങ്കിലും പിടിപ്പാ</lg><lg n="൫൪">ൻ അന്വെഷിച്ചുകൊണ്ടും✱ അവനെ വളരെ നിൎബന്ധിക്കയും ബ
ഹു കാൎയ്യങ്ങളെ കുറിച്ച അവനെ സംസാരിപ്പിക്കയും ചെയ്തുതുടങ്ങി✱</lg>

൧൨ അദ്ധ്യായം

൧ കപടഭക്തിയും തന്നെ അറിയിക്കുന്നതിന്ന മാനുഷ ഭയവും
വെണ്ട എന്ന ക്രിസ്തു തന്റെ ശിഷ്യന്മാരെ ഒൎമ്മപ്പെടുത്തുന്ന
ത.— ൧൫ ദ്രവ്യാഗ്രഹത്തെയും വ്യാകുല വിചാരത്തെയും
തെറ്റിയിരിക്കെണ്ടുന്നത.— ൪൧ വിശ്വാസവും ബുദ്ധിയുമുള്ള

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/192&oldid=177096" എന്ന താളിൽനിന്ന് ശേഖരിച്ചത്