താൾ:GaXXXIV1.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൫. അ. ൯.

<lg n="">നിങ്ങളുടെ നല്ല പ്രവൃത്തികളെ കാണെണ്ടുന്നതിന്നും സ്വൎഗ്ഗത്തിലുള്ള
വനായ നിങ്ങളുടെ പിതാവിനെ സ്തുതിക്കെണ്ടുന്നതിന്നും നിങ്ങളുടെ
പ്രകാശം അവരുടെ മുമ്പിൽ ശോഭിക്കട്ടെ✱</lg>

<lg n="൧൭">വെദപ്രമാണത്തെ എങ്കിലും ദീൎഘദൎശികളെ എങ്കിലും ഇല്ലായ്മ
ചെയ്വാൻ ഞാൻവന്നിരിക്കുന്നു എന്ന നിങ്ങൾ നിരൂപിക്കെണ്ട ഇല്ലാ
യ്മ ചെയ്വാൻ അല്ല നിവൃത്തിയാക്കുവാനത്രെ ഞാൻ വന്നിരിക്കുന്ന
</lg><lg n="൧൮">ത✱ എന്തുകൊണ്ടെന്നാൽ ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു
ആകാശവും ഭൂമിയും ഒഴിഞ്ഞു പൊകുന്നതുവരെ സകലവും സംഭവി
ക്കുവൊളത്തിന്ന വെദത്തിൽനിന്ന ഒരു പുള്ളി എങ്കിലും ഒരു വി
</lg><lg n="൧൯">സൎഗ്ഗമെങ്കിലും ഒരു പ്രകാരത്തിലും ഒഴിഞ്ഞുപൊകയില്ല✱ അതു
കൊണ്ട ആരെങ്കിലും ൟ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നിനെ
ലംഘിക്കയും അപ്രകാരം മനുഷ്യൎക്ക ഉപദെശിക്കയും ചെയ്താൽ അ
വൻ സ്വൎഗ്ഗരാജ്യത്തിൽ എറ്റവും ചെറിയവനെന്ന വിളിക്കപ്പെടും
എന്നാൽ ആരെങ്കിലും അപ്രകാരം ചെയ്കയും ഉപദെശിക്കയും ചെ
</lg><lg n="൨൦">യ്താൽ അവൻ സ്വൎഗ്ഗരാജ്യത്തിൽ വലിയവനെന്ന വിളിക്കപ്പെടും✱
എന്തുകൊണ്ടെന്നാൽ നിങ്ങളുടെ നീതി ഉപാദ്ധ്യായന്മാരുടെയും പ
റിശന്മാരുടെയും നീതിയെക്കാൾ വിശെഷിക്കുന്നില്ല എങ്കിൽ നി
ങ്ങൾ ഒരു പ്രകാരത്തിലും സൎഗ്ഗരാജ്യത്തിങ്കലെക്ക കടക്കയില്ല എന്ന
ഞാൻ നിങ്ങളൊട പറയുന്നു✱</lg>

<lg n="൨൧">നീ കുല ചെയ്യരുത എന്നും ആരെങ്കിലും കുല ചെയ്താൽ അവൻ ന്യാ
യ വിധിക്ക ഹെതുവാകുമെന്നും പൂൎവന്മാരൊടെ പറയപ്പെട്ടപ്രകാരം
</lg><lg n="൨൨"> നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ എന്നാൽ തന്റെ സഹൊദരനൊട സം
ഗതി കൂടാതെ കൊപിക്കുന്നവനെല്ലാം ന്യായ വിധിക്ക ഹെതുവാ
കുമെന്നും ആരെങ്കിലും തന്റെ സുഹൊദരനൊട വികൃതി എന്ന പ
റഞ്ഞാൽ അവൻ വിസ്താര സഭക്ക ഹെതുവാകുമെന്നും എന്നാൽ ആ
രെങ്കിലും ഭൊഷാ എന്ന പറഞ്ഞാൽ അവൻ അഗ്നിനരകത്തിങ്കലെ
</lg><lg n="൨൩">ക്ക ഹെതുവാകുമെന്നും ഞാൻ നിങ്ങളൊട പറയുന്നു✱ അതുകൊണ്ട
നീ പീഠത്തിന്റെ അരികത്തെക്ക നിന്റെ വഴിപാടിനെ കൊണ്ട
വരികയും നിന്റെ സഹൊദരന്ന നിന്റെ നെരെ വല്ലതും ഉണ്ടെന്ന
</lg><lg n="൨൪"> അവിടെ ഓൎക്കയും ചെയ്യുന്നു എങ്കിൽ✱ അവിടെ പീഠത്തിന്ന മു
മ്പാക നിന്റെ വഴിപാടിനെ വെച്ച പൊയ്ക്കൊൾകയും മുമ്പെ നി
ന്റെ സഹൊദരനൊട യൊജ്യതപ്പെടുകയും പിന്നെത്തെതിൽവന്ന
</lg><lg n="൨൫"> നിന്റെ വഴിപാടിനെ കഴിക്കയും ചെയ്ക✱ നീ നിന്റെ പ്രതി
യൊഗിയൊട വഴിയിൽ ഇരിക്കുമെമ്പൊൾ വെഗത്തിൽ അവനൊട
യൊജ്യതപ്പെടുക പ്രതിയൊഗി വല്ലപ്പൊഴും നിന്നെ വിധികൎത്താ
വിനെ എല്പിക്കയും വിധികൎത്താവ നിന്നെ സെവകനെ എല്പിക്ക
യും നീ കാരാഗ്രഹത്തിലാക്കപ്പെടുകയും ചെയ്യാതെ ഇരിക്കെണ്ടുന്ന
</lg><lg n="൨൬">തിന്ന ആകുന്നു✱ ഞാൻ സത്യമായിട്ട നിന്നൊട പറയുന്നു നീ ഒടു
ക്കം ഒരു കാശ പൊലും കൊടുത്ത തിരുവൊളത്തിന്ന അവിടെ</lg>


B

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/19&oldid=176923" എന്ന താളിൽനിന്ന് ശേഖരിച്ചത്