താൾ:GaXXXIV1.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ ലൂക്കൊസ ൫ അ

<lg n="൬"> നിന്റെ വാക്കിങ്കൽ ഞാൻ വലയെ ഇറക്കാം✱ അവർ ഇതി
നെ ചെയ്താറെ വളരെ മത്സ്യകൂട്ടത്തെ അകപ്പെടുത്തി അവരു</lg><lg n="൭">ടെ വലയും കീറി✱ അപ്പൊൾ അവർ മറ്റെ പടവിലുള്ള ഒഹ
രിക്കാർ വന്ന തങ്ങൾക്ക സഹായം ചെയ്വാനായിട്ട അവൎക്ക ആംഗി
കം കാട്ടി അവർ വന്ന രണ്ട പടവുകളെയും അവ മുങ്ങുമാറാകത്ത</lg><lg n="൮">ക്കവണ്ണം നിറെക്കയും ചെയ്തു✱ ശിമൊൻ പത്രൊസ അതിനെ കണ്ടാ
റെ യെശുവിന്റെ മുഴങ്കാലുകളിൽ വീണു കൎത്താവെ ഞാൻ പാപ
മുളെളാരു മനുഷ്യനാകകൊണ്ട എന്നെ വിട്ടുപൊകഎന്ന പറഞ്ഞു</lg><lg n="൯">✱ എന്തുകൊണ്ടെന്നാൽ അവർ പിടിച്ച മീൻപിടുത്തത്തിങ്കൽ അവ</lg><lg n="൧൦">നും അവനൊടു കൂടിയുള്ളവരെല്ലാവരും ആശ്ചൎയ്യപ്പെട്ടു✱ ശിമഒ
ന്റെ ഒഹരിക്കാരായി സബദിയുടെ പുത്രന്മാരായ യാക്കൊബും
യൊഹന്നാനും അപ്രകാരംതന്നെ അപ്പൊൾ യെശു ശിമൊനൊട
പറഞ്ഞു ഭയപ്പെടരുത ഇതുമുതൽ നി മനുഷ്യരെ പിടിക്കുന്നവനാ</lg><lg n="൧൧">കും✱ അവർതങ്ങളുടെ പടവുകളെ കരയിലെക്ക അടുപ്പിച്ചാറെ സ
കലത്തെയും വിട്ടും കളഞ്ഞ അവന്റെ പിന്നാലെ പൊകയും
ചെയ്തു✱</lg>

<lg n="൧൨"> പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ ഒരു നഗരത്തിൽ ഇ
രിക്കുമ്പൊൾ കണ്ടാലും കുഷ്ഠരൊഗം കൊണ്ട നിറഞ്ഞിട്ടുള്ള ഒരുമ
നുഷ്യൻ താൻ യെശുവിനെ കണ്ടാറെ കവിണുവീണ അവനൊട
അപെക്ഷിച്ചു കൎത്താവെ നിനക്ക മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാ</lg><lg n="൧൩">ക്കുവാൻ നിനക്ക കഴിയും എന്ന പറഞ്ഞു✱ എന്നാറെ അവൻ
കയ്യെ നീട്ടി അവനെ തൊട്ട എനിക്ക മനസ്സുണ്ട നീ ശുദ്ധനായ്വരിക
എന്ന പറഞ്ഞു ഉടനെ കുഷ്ഠരൊഗം അവങ്കൽനിന്ന മാറുകയും ചെ</lg><lg n="൧൪">യ്തു✱ പിന്നെ അവൻ അവനൊട കല്പിച്ചു ആരൊടും പറയരുത
എങ്കിലും പൊയി നിന്നെതന്നെ ആചാൎയ്യന്ന കാണിച്ച നിന്റെ ശു
ദ്ധീകരണത്തിന്ന വെണ്ടി അവൎക്ക സാക്ഷിക്കായിട്ട മൊശ കല്പി</lg><lg n="൧൫">ച്ചപ്രകാരം വഴിവാട ചെയ്ക✱ എന്നാറെ അവനെ കുറിച്ച ഒരു
കീൎത്തി എത്രയും അധികമായി പരന്നു വിശെഷിച്ച വളരെ പുരു
ഷാരങ്ങൾ കെൾപ്പാനായിട്ടും തങ്ങളുടെ രൊഗങ്ങളിൽനിന്ന അവ</lg><lg n="൧൬">നാൽ സൗഖ്യമാക്കപ്പെടുവാനായിട്ടും വന്നുകൂടി✱ അവൻ വനപ്ര
ദെശങ്ങളിലെക്ക മാറി പ്രാൎത്ഥിച്ചുകൊണ്ടും ഇരുന്നു✱</lg>

<lg n="൧൭"> പിന്നെ ഒരു ദിവസത്തിൽ അവൻ ഉപദെദേശിച്ചു കൊണ്ടിരിക്കു
മ്പൊൾ ഉണ്ടായത എന്തെന്നാൽ ഗലിലെയായിലെയും യെഹൂദി
യായിലെയും ഒരൊരൊ ഗ്രാമങ്ങളിൽനിന്നും യെറുശലെമിൽനിന്നും
വന്ന പറിശെന്മാരും ന്യായപ്രമാണത്തിന്റെ ഉപദെശക്കാരും
അരികത്ത ഇരുന്നിരുന്നു അവരെ സൌഖ്യപ്പെടുത്തുവാൻ കൎത്താ</lg><lg n="൧൮">വിന്റെ ശക്തിയും ഉണ്ടായിരുന്നു✱ അപ്പൊൾ കണ്ടാലും ചില മനു
ഷ്യർ പക്ഷവാതക്കാരനായ ഒരുത്തനെ ഒരു കട്ടിലിൽ കൊണ്ടുവ
ന്ന അവനെ അകത്തകൊണ്ടുപൊകുവാനും അവന്റെമുമ്പാകെ വെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/166&oldid=177070" എന്ന താളിൽനിന്ന് ശേഖരിച്ചത്