താൾ:GaXXXIV1.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൩ അ ൯

<lg n="൪൮">പ്രത്യുത്തരങ്ങൾക്കായിട്ടും വിസ്മയപ്പെടുകയും ചെയ്തു✱ എന്നാറെ
അവർ അവനെ കണ്ടപ്പൊൾ അതിശയപ്പെട്ടു അനന്തരം അവന്റെ
മാതാവ അവനൊട പറഞ്ഞു മകനെ നീ എന്തിന ഞങ്ങളൊട ഇപ്ര
കാരം ചെയ്തു നിന്റെ പിതാവും ഞാനും വ്യസനപ്പെട്ടു നിന്നെ അ</lg><lg n="൪൯">ന്വെഷിച്ചു✱ എന്നാറെ അവൻ അവരൊട പറഞ്ഞു നിങ്ങൾ എ
ന്തിന എന്നെ അന്വെഷിച്ചു ഞാൻ എന്റെ പിതാവിന്റെ കാൎയ്യ</lg><lg n="൫൦">ങ്ങളിൽ ഇരിക്കെണ്ടുന്നതാകുന്നു എന്ന നിങ്ങൾ അറിയുന്നില്ലയൊ✱
എന്നാറെ അവൻ തങ്ങളൊട പറഞ്ഞ വാക്കിനെ അവർ തിരിച്ച</lg><lg n="൪൧">റിഞ്ഞില്ല✱ പിന്നെ അവൻ അവരൊടുകൂടെ ഇറങ്ങി നസറെത്തി
ന്ന ചെന്ന അവരൊട അനുസരിച്ചു കൊണ്ടിരുന്നു അവന്റെ
മാതാവ ൟ കാൎയ്യങ്ങളെ ഒക്കയും തന്റെ ഹൃദയത്തിൽ സംഗ്ര</lg><lg n="൫൨">ഹിക്കയും ചെയ്തു✱ പിന്നെ യെശു ജ്ഞാനത്തിലും വളൎച്ചയിലും
ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും വൎദ്ധിച്ചു</lg>

൩ അദ്ധ്യായം

൧ യൊഹന്നാന്റെ പ്രസംഗവും ബപ്തിസ്മയും.— ൧൫ ക്രിസ്തു വി
നെ കുറിച്ച അവന്റെ സാക്ഷി.— ൧൯ എറൊദെസ യൊഹ
ന്നാനെ കാവലിൽ ആക്കിയത.— ൨൧ ക്രിസ്തു ബപ്തിസ്മപ്പെട്ടത.
— ൨൩ അവന്റെ വംശ പാരമ്പൎയ്യം

<lg n="">പിന്നെ തിബെറിയൊസ കൈസറിന്റെ വാഴ്ചയുടെ പതിന
ഞ്ചാംവൎഷത്തിൽ പൊന്ത്യൊസ പിലാത്തൊസ യെഹൂദിയായിൽ
നാടുവാഴിയായും എറൊദെസ ഗലിലെയായിൽ തെത്രാൎക്കൊനാ
യും അവന്റെ സഹൊദരനായ ഫിലിപ്പൊസ്സ ഇത്തുറിയായിലും ത്ര
ക്കൊനിത്തി ദെശത്തിലും തെത്രാൎക്കൊനായും ലൂസനിയ ആബിലി</lg><lg n="൨">നിയിൽ തെത്രാൎക്കൊനായും✱ അന്നാസും കയ്യാഫാസും പ്രധാനാചാ
ൎയ്യന്മാരായും ഇരിക്കുമ്പൊൾ വനപ്രദെശത്തിങ്കൽവെച്ച ദൈവത്തി
ന്റെ വചനം സഖറിയായുടെ പുത്രനായ യൊഹന്നാങ്കൽ ഉണ്ടാ</lg><lg n="൩">യി✱ അപ്പൊൾ അവൻ യൊർദാൻ നദിയുടെ ചുറ്റുമുള്ള ദി
ക്കിലൊക്കയും പാപമൊചനത്തിന്ന വെണ്ടി അനുതാപ ബപ്തിസ്മ</lg><lg n="൪">യെ പ്രസംഗിച്ചുകൊണ്ട വന്നു✱ കൎത്താവിന്റെ മാൎഗ്ഗത്തെ നന്നാ</lg><lg n="൫">ക്കുവിൻ അവന്റെ ഊടുവഴികളെ നെരെ ആക്കുവിൻ✱ താണ
പ്രദെശമെല്ലാം നികത്തപ്പെടുകയും സകല മലയും കുന്നും താഴ്ത
പ്പെടുകയും വളഞ്ഞത ചൊവ്വായും ദുൎഘടമുള്ളവഴികൾ സമമായും</lg><lg n="൬">തീരുകയും✱ സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണുക
യും ചെയ്യുമെന്ന വനപ്രദെശത്തിങ്കൽ ശബ്ദിക്കുന്നവന്റെ ശബ്ദം
എന്ന എശായാ ദീൎഘദൎശിയുടെ വചന പുസ്തകത്തിൽ എഴുതിയി</lg><lg n="൭">രിക്കുന്ന പ്രകാരം തന്നെ✱ പിന്നെ അവൻ തന്നാൽ ബപ്തിസ്മ
പ്പെടുവാൻ പുറപ്പെട്ടു വന്നിട്ടുള്ള ജനസംഘങ്ങളൊട പറഞ്ഞു അ
ണലി ക്കുട്ടികളെ വരുവാനുള്ള ക്രൊധത്തിൽനിന്ന ഓടി ഒഴി</lg>


B

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/159&oldid=177063" എന്ന താളിൽനിന്ന് ശേഖരിച്ചത്