താൾ:GaXXXIV1.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ ലൂക്കൊസ ൨ അ

<lg n="">ശിമെഒൻ അവരെ അനുഗ്രഹിച്ച അവന്റെ മാതാവായ മറിയ
യൊട പറഞ്ഞു കണ്ടാലും ഇവൻ ഇസ്രാഎലിൽ പലരുടെ വീഴ്ച
ക്കായിട്ടും എഴുനില്പിന്നായിട്ടും മറുത്ത പറയപ്പെടുന്ന ഒരു ലക്ഷ്യ
ത്തിന്നായിട്ടും പല ഹൃദയങ്ങളിലെയും നിരൂപണങ്ങൾ വെളിപ്പെ</lg><lg n="൩൫">ടെണ്ടുന്നതിന സ്ഥാപിക്കപ്പെട്ടവനാകുന്നു✱ വിശെഷിച്ച ഒരുവാ
ളും നിന്റെ ആത്മാവിൽകൂടി കടന്നുപോകും✱</lg>

<lg n="൩൬"> അശീർ എന്നവന്റെ ഗൊത്രത്തിൽ പനുയെലിന്റെ പുത്രി
യായ അന്ന എന്നൊരു ദീൎഘദൎശിനിയും ഉണ്ടായിരുന്നു✱ അവൾ
വളരെ വയസ്സ ചെന്നവളായി തന്റെ കന്യകാവ്രതം മുതൽ എഴ</lg><lg n="൩൭"> സംവത്സരം ഒരു ഭൎത്താവിനൊടു കൂടി വസിച്ചിരുന്നു✱ അവൾ
എകദെശം എണ്പത്തുനാല വയസ്സുള്ള വിധവയായിരുന്നു അവൾ
ഉപവാസങ്ങളൊടും പ്രാൎത്ഥനകളാടുംകൂടി രാവും പകലും ദൈവ
ത്തിനെ സെവിച്ചും കൊണ്ട ദൈവാലയത്തിങ്കൽനിന്ന പിരിയാ</lg><lg n="൩൮">തെ ഇരുന്നു✱ ആയവളും ആസമയത്തിങ്കൽ ചെൎന്നനിന്ന അപ്രകാ
രംതന്നെ കൎത്താവിനെ വന്ദനം ചെയ്ത യെറുശലമിൽ ഉദ്ധാരണ
ത്തിന്നായിട്ട കാത്തിരുന്നവരൊട എല്ലാവരൊടും അവന്റെ</lg><lg n="൩൯"> വസ്തുതയെ പറകയും ചെയ്തു✱ അനന്തരം അവർ കൎത്താവിന്റെ
വെദപ്രമാണ പ്രകാരം സകല കാൎയ്യങ്ങളെയും കഴിച്ചതിന്റെ ശെ
ഷം ഗലിയായിലെക്ക നസറെൎത്ത എന്ന തങ്ങളുടെ നഗരത്തി</lg><lg n="൪൦">ങ്കലെക്ക തിരിച്ച പൊകയും ചെയ്തു✱ പിന്നെ ശിശു വളൎന്ന ആത്മാ
വിൽ ശക്തിപ്പെട്ട ജ്ഞാനം കൊണ്ടു പരിപൂൎണ്ണനായി ദൈവത്തി
ന്റെ കൃപയും അവങ്കൽ ഉണ്ടായിരുന്നു✱</lg>

<lg n="൪൧">വിശെഷിച്ച അവന്റെ മാതാപിതാക്കന്മാർ വൎഷം തൊറും പെ
സഹാ എന്ന പെരുനാളിൽ യെറുശലമിലെക്ക പൊകുന്നവരായി</lg><lg n="൪൨">രുന്നു✱ അവന പന്ത്രണ്ട വയസ്സായപ്പൊൾ അവർ പെരുനാളി</lg><lg n="൪൩">ന്റെ മൎയ്യാദ പ്രകാരം യെറുശലമിലെക്ക പുറപ്പെട്ട പൊയി✱ പി
ന്നെ ആ ദിവസങ്ങളെ കഴിച്ചതിന്റെ ശെഷം അവർ തിരിച്ചവ
രുമ്പൊൾ ബാലനായ യെശു യെറുശലമിൽ പിറകിൽ താമസിച്ചു</lg><lg n="൪൪"> ആയതിനെ യൊസെഫും അവന്റെ മാതാവും അറിഞ്ഞില്ല✱ അ
വൻ തങ്ങളുടെ അനുയാത്ര കൂട്ടത്തിൽ ഉണ്ടായിരിക്കുമെന്ന അവർ
നിരൂപിച്ചിട്ട ഒരു ദിവസത്തെ വഴി പൊന്നു അപ്പൊൾ അവർ ത
ങ്ങളുടെ ബന്ധുക്കളുടെ ഇടയിലും തങ്ങൾക്ക പരിചയമുള്ളവരുടെ ഇ</lg><lg n="൪൫">ടയിലും അവനെ അന്വെഷിച്ചു✱ അവനെ കാണായ്ക കൊണ്ട അ
വർ അവനെ അന്വെഷിച്ചുംകൊണ്ട യെറുശലമിലെക്ക തിരിച്ചപൊ</lg><lg n="൪൬">കയും ചെയ്തു✱ പിന്നെ ഉണ്ടായത എന്തെന്നാൽ മൂന്ന ദിവസങ്ങളു
ടെ ശെഷം അവർ അവനെ ദൈവാലയത്തിൽ ഗുരുജനങ്ങളുടെ
മദ്ധ്യത്തിങ്കൽ ഇരിക്കുന്നവനായും അവർ പറയുന്നതിനെ കെൾ</lg><lg n="൪൭">ക്കയും അവരൊട ചൊദിക്കയും ചെയ്യുന്നവനായും കണ്ടു✱ അവൻ
പറയുന്നതിനെ കെട്ടവർ എല്ലാവരും അവന്റെ ബുദ്ധിക്കായിട്ടും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/158&oldid=177062" എന്ന താളിൽനിന്ന് ശേഖരിച്ചത്