താൾ:GaXXXIV1.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൫. അ. ൧൨൩

<lg n="൫൮">സാക്ഷി ബൊധിപ്പിച്ച✱ ഞാൻ കൈവെലയയുള്ള ൟ ദൈ
വാലയത്തെ പൊളിച്ചുകളകയും കൈവെല കൂടാതെ മറ്റൊന്നി
നെ മൂന്നു ദിവസങ്ങൾകൊണ്ട പണിചെയ്കയും ചെയ്യും എന്ന ഇവൻ</lg><lg n="൫൯"> പറഞ്ഞതിനെ ഞങ്ങൾ കെട്ടു എന്ന പറഞ്ഞു✱ ഇപ്രകാരം ത</lg><lg n="൬൦">ന്നെ അവരുടെ സാക്ഷി ചെരുന്നതായിരുന്നില്ല✱ അപ്പൊൾ
പ്രധാനാചാൎയ്യൻ നടുവിൽ എഴുനീറ്റ നിന്ന യെശുവിനൊടു
ചൊദിച്ചു നീ ഒന്നും ഉത്തരം പറയുന്നില്ലയൊ ഇവർ നിന്റെ</lg><lg n="൬൧"> നെരെ സാക്ഷിപ്പെടുത്തുന്നത എന്ത എന്ന പറഞ്ഞു✱ എന്നാൽ
അവൻ മിണ്ടാതെയും ഒന്നും ഉത്തരം പറയാതെയും ഇരുന്നു പിന്നെ
യും പ്രധാനാചാൎയ്യൻ അവനൊടു ചൊദിച്ച അവനൊടു പറഞ്ഞു നീ</lg><lg n="൬൨"> സ്തൊത്രം ചെയ്യപ്പെട്ടവന്റെ പുത്രനായ ക്രിസ്തുവാകുന്നുവൊ✱ എ
ന്നാറെ യെശു പറഞ്ഞു ഞാൻ തന്നെ ആകുന്നു വിശെഷിച്ച മനു
ഷ്യന്റെ പുത്രൻ വല്ലഭത്വത്തിന്റെ വലത്തു ഭാഗത്തിൽ ഇരി
ക്കുന്നതിനെയും ആകാശത്തിലെ മെഘങ്ങളിൽ വരുന്നതിനെയും</lg><lg n="൬൩"> നിങ്ങൾ കാണും✱ അപ്പൊൾ പ്രധാനാചാൎയ്യൻ തന്റെ കുപ്പായ
ങ്ങളെ കീറി പറഞ്ഞു ഇനി നമുക്ക സാക്ഷികളെക്കൊണ്ട എന്ത ആ</lg><lg n="൬൪">വശ്യം✱ നിങ്ങൾ ദൈവ ദൂഷണത്തെ കെട്ടുവല്ലൊ നിങ്ങൾക്ക എ
ന്ത തൊന്നുന്നു എന്നാൽ അവരെല്ലാവരും അവനെ മരണത്തിന</lg><lg n="൬൫"> യൊഗ്യനാകുന്നു എന്ന കുറ്റം വിധിച്ചു✱ അപ്പൊൾ ചിലർ അ
വന്റെ മെൽ തുപ്പുകയും അവന്റെ മുഖത്തെ മൂടുകയും അവനെ
മുഷ്ടികൊണ്ടിടിക്കയും അവനൊട ജ്ഞാനദൃഷ്ടികൊണ്ട പറക എ
ന്ന പറകയും ചെയ്തു തുടങ്ങി ഭൃത്യന്മാരും അവനെ ഉള്ളങ്കൈകൾ
കൊണ്ട അടിച്ചു✱</lg>

<lg n="൬൬">എന്നാൽ പത്രൊസ അരമനയിൽ താഴെ ഇരിക്കുമ്പൊൾ പ്ര</lg><lg n="൬൭">ധാനാചാൎയ്യന്റെ ദാസിമാരിൽ ഒരുത്തി വരുന്നു✱ അവൾ തീ
കാഞ്ഞുംകൊണ്ടിരിക്കുന്ന പത്രൊസിനെ കണ്ടാറെ അവനെ സൂ
ക്ഷിച്ചു നൊക്കി നീയും നസ്രായക്കാരനായ യെശുവിനൊടു കൂട</lg><lg n="൬൮"> ആയിരുന്നു എന്ന പറഞ്ഞു✱ എന്നാൽ അവൻ നിഷെധിച്ച
ഞാൻ അറിയുന്നില്ല എന്നും നീ പറയുന്നതിനെ ഞാൻ തിരിച്ച
റിയുന്നില്ല എന്നും പറഞ്ഞു പിന്നെ അവൻ പുറത്ത പൂമുഖത്തി</lg><lg n="൬൯">ലെക്ക പുറപ്പെട്ടുപൊയി അപ്പൊൾ പൂവൻ കൊഴി കൂകി✱ പി
ന്നെ ഒരു ദാസി അവനെ പിന്നെയും കണ്ട അടുക്കൽ നില്ക്കുന്നവ
രൊട ഇവൻ അവരിൽ ഉള്ളവനാകുന്നു എന്ന പറഞ്ഞു തുടങ്ങി✱</lg><lg n="൭൦"> എന്നാറെ അവൻ പിന്നെയും നിഷെധിച്ച പറഞ്ഞു പിന്നെ കു
റഞ്ഞൊരു നെരം കഴിഞ്ഞതിന്റെ ശെഷം അരികെ നിന്നിട്ടു
ള്ളവർ പിന്നെയും പത്രൊസിനൊടു പറഞ്ഞു നീ അവരിൽ ഉ
ള്ളവനാകുന്നു സത്യം എന്തുകൊണ്ടെന്നാൽ നീ ഗലിലെയക്കാരനാ</lg><lg n="൭൧">കുന്നു നിന്റെ വാക്കും അതിനൊട ഒത്തിരിക്കുന്നു✱ അപ്പൊൾ
അവൻ നിങ്ങൾ പറയുന്ന ൟ മനുഷ്യനെ ഞാൻ അറിയുന്നില്ലെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/143&oldid=177047" എന്ന താളിൽനിന്ന് ശേഖരിച്ചത്