താൾ:GaXXXIV1.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮ മൎക്കൊസ ൧൦. അ.

<lg n="">കടക്കുന്നതിനെക്കാൾ ഒര ഒട്ടകം ഒരു സൂചിക്കുഴയിൽ കൂടി കട</lg><lg n="൨൬">ന്നു പൊകുന്നത എറ്റവും എളുപ്പമാകുന്നു✱ എന്നാറെ അവർ
അവധി കൂടാതെ വിസ്മയിച്ച തമ്മിൽ തമ്മിൽ പറഞ്ഞു പിന്നെ</lg><lg n="൨൭"> ആൎക്ക രക്ഷിക്കപ്പെടുവാൻ കഴിയും✱ പിന്നെ യെശു അവരെ
നൊക്കീട്ട പറയുന്നു മനുഷ്യരാർ ഇത കഴിയാത്തതാകുന്നു ദൈ
വത്താൽ അല്ല താനും എന്തുകൊണ്ടെന്നാൽ ദൈവത്താൽ സകല</lg><lg n="൨൮"> കാൎയ്യവും കഴിയുന്നതാകുന്നു✱ അപ്പൊൾ പത്രൊസ അവനൊടു
പറഞ്ഞു തുടങ്ങി കണ്ടാലും ഞങ്ങൾ സകലത്തെയും വിടുകയും നി</lg><lg n="൨൯">ന്റെ പിന്നാലെ വരികയും ചെയ്തു✱ എന്നാറെ യെശു ഉത്തര
മായിട്ട പറഞ്ഞു ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു ഭവ
നത്തെ എങ്കിലും സഹൊദരന്മാരെ എങ്കിലും സഹൊദരിമാരെ എ
ങ്കിലും പിതാവിനെ എങ്കിലും മാതാവിനെ എങ്കിലും ഭാൎയ്യയെ എ
ങ്കിലും മക്കളെ എങ്കിലും നിലങ്ങളെ എങ്കിലും എന്റെയും എവൻ</lg><lg n="൩൦">ഗെലിയൊന്റെയും നിമിത്തമായിട്ട വിട്ടും കളഞ്ഞിട്ട✱ ഇപ്പൊൾ
ൟ കാലത്തിങ്കൽ തന്നെ ഉപദ്രവങ്ങളൊട കൂട നൂറിരട്ടി ഭവന
ങ്ങളെയും സഹൊദരന്മാരെയും സഹൊദരിമാരെയും മാതാപിതാ
ക്കന്മാരെയും മക്കളെയും നലങ്ങളെയും വരുവാനുള്ള ലൊകത്തിൽ
നിത്യ ജീവനെയും കൈക്കൊള്ളാതെ ഇരിക്കുന്നവൻ ഒരുത്തനും ഇ</lg><lg n="൩൧">ല്ല✱ എന്നൗലും മുമ്പുള്ളവർ പലരും ഒടുക്കത്തവരായും ഒട്ടക്കത്ത
വർ മുമ്പുള്ളവരായും ഇരിക്കും✱</lg>

<lg n="൩൨">പിന്നെ അവർ വഴിയിൽ യെറുശലെമിലെക്ക പുറപ്പെട്ടുപൊ
ക ആയിരുന്നു യെശു അവരുടെ മുമ്പായി നടന്നു അവർ ആശ്ച
ൎയ്യപ്പെടുകയും പിന്നാലെ ചെന്നുകൊണ്ട ഭയപ്പെടുകയും ചെയ്തു വി
ശെഷിച്ച അവൻ പന്ത്രണ്ടാളുകളെ പിന്നെയും കൂട്ടിക്കൊണ്ടു പൊ
യി തനിക്ക ഭവിപ്പാനിരിക്കുന്ന കാൎയ്യങ്ങളെ അവരൊടു പറഞ്ഞു</lg><lg n="൩൩"> തുടങ്ങി✱ കണ്ടാലും നാം യെറുശലെമിലെക്കു പുറപ്പെട്ടു പൊകു
ന്നു മനുഷ്യന്റെ പുത്രൻ പ്രധാനാചാൎയ്യന്മാൎക്കും ഉപാദ്ധ്യായന്മാ
ൎക്കും എല്പിക്കപ്പെടുകയും അവർ അവനെ മരണ ശിക്ഷയ്ക്ക വിധി</lg><lg n="൩൪">ക്കയും പുറജാതികൾക്ക അവനെ എല്പിക്കയും ചെയ്യും✱ അവർ
അവനെ പരിഹസിക്കയും വാറുകൊണ്ട അവനെ അടിക്കയും അ
വന്റെ മെൽ തുപ്പുകയും അവനെ കൊല്ലുകയും ചെയ്യും അവൻ മൂ
ന്നാം ദിവസത്തിൽ പിന്നെയും ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱</lg>

<lg n="൩൫">പിന്നെ സെബെദിയുടെ പുത്രന്മാരായ യാക്കൊബും യൊഹന്നാ
നും അവന്റെ അടുക്കൽ വന്ന പറഞ്ഞു ഗുരൊ ഞങ്ങൾ യാതൊ
ന്നിനെ യാചിച്ചാലും അതിനെ നീ ഞങ്ങൾക്ക ചെയ്യെണമെന്ന</lg><lg n="൩൬"> ഞങ്ങൾക്ക മനസ്സായിരിക്കുന്നു✱ എന്നാറെ അവൻ അവരൊടു
പറഞ്ഞു ഞാൻ നിങ്ങൾക്ക എന്ത ചെയ്യെണമെന്ന നിങ്ങൾക്ക മന</lg><lg n="൩൭">യിരിക്കുന്നു✱ അവർ അവനൊടു പറഞ്ഞു ഞങ്ങൾ ഒരുത്തൻ
നിന്റെ വലത്തു ഭാഗത്തും ഒരുത്തൻ നിന്റെ ഇടത്തു ഭാഗത്തും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/128&oldid=177032" എന്ന താളിൽനിന്ന് ശേഖരിച്ചത്