താൾ:GaXXXIV1.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮ മൎക്കൊസ ൭. അ.

<lg n="">അവരൊടു പറഞ്ഞു നിങ്ങളെല്ലാവരും എങ്കൽ ചെവിക്കൊൾകയും</lg><lg n="൧൫"> തിരിച്ചറികയും ചെയ്വിൻ✱ മനുഷ്യന്റെ പുറത്തുനിന്ന അവങ്ക
ലെക്ക ചെന്നിട്ട അവനെ അശുദ്ധിയാക്കുവാൻ കഴിയുന്നത ഒന്നു
മില്ല എന്നാൽ അവങ്കൽനിന്ന പുറപ്പെടുന്ന കാൎയ്യങ്ങളൊ അവ മ</lg><lg n="൧൬">നുഷ്യനെ അശുദ്ധിയാക്കുന്നവയാകുന്നു✱ കെൾപ്പാൻ യാതൊരു</lg><lg n="൧൭">ത്തന്ന ചെവികളുണ്ടെങ്കിൽ അവൻ കെൾക്കട്ടെ✱ പിന്നെ അവൻ
ജനത്തെ വിട്ട ഭവനത്തിലെക്ക ചെന്നപ്പൊൾ അവന്റെ ശിഷ്യ</lg><lg n="൧൮">ന്മാർ ആ ഉപമയെ കുറിച്ച അവനൊടു ചൊദിച്ചു✱ എന്നാറെ
അവൻ അവരൊടു പറയുന്നു ഇപ്രകാരം നിങ്ങളും ബുദ്ധിയില്ലാ
ത്തവരാക്കുന്നുവൊ പുറത്തുനിന്ന മനുഷ്യങ്കലെക്കു ചെല്ലുന്നതൊന്നും
അവനെ അശുദ്ധിയാക്കുവാൻ കഴിയുന്നതല്ല എന്ന നിങ്ങൾ അറി</lg><lg n="൧൯">യുന്നില്ലയൊ✱ അതെന്തുകൊണ്ടെന്നാൽ അത അവന്റെ ഹൃദയ
ത്തിലെക്ക അല്ല അവന്റെ കുക്ഷിയിലെക്ക അത്രെ ചെല്ലുകയും
ഭക്ഷണങ്ങളെ ഒക്കെയും ശുദ്ധമാക്കിക്കൊണ്ട വിഷ്ഠക്കുഴിയിലെക്ക പു</lg><lg n="൨൦">റപ്പെട്ടു പൊകയും ചെയ്യുന്നത✱ പിന്നെയും അവൻ പറഞ്ഞു മ
നുഷ്യങ്കൽനിന്ന പുറപ്പെടുന്നതൊ അത മനുഷ്യനെ അശുദ്ധിയാ</lg><lg n="൨൧">ക്കുന്നതാകുന്നു✱ എന്തുകൊണ്ടെന്നാൽ അകത്തുനിന്ന മനുഷ്യരു
ടെ ഹൃദയത്തിൽ നിന്ന ദുശ്ചിന്തകളും വ്യഭിചാരങ്ങളും വെശ്യാദൊ</lg><lg n="൨൨">ഷങ്ങളും കുലപാതകങ്ങളും✱ മൊഷണങ്ങളും ദ്രവ്യാഗ്രഹങ്ങളും ദു
ഷ്ടതകളും വഞ്ചനയും കാമവികാരവും ദൊഷമുള്ള കണ്ണും ദൈവ</lg><lg n="൨൩">ദൂഷണവും അഹങ്കാരവും മൂഢതയും പുറപ്പെടുന്നു✱ ൟ ദൊഷ
ങ്ങൾ ഒക്കയും അകത്തുനിന്ന പുറപ്പെടുകയും മനുഷ്യനെ അശുദ്ധി
യാക്കുകയും ചെയ്യുന്നു✱</lg>

<lg n="൨൪">പിന്നെ അവൻ അവിടെനിന്ന എഴുനീറ്റ തൂറിന്റെയും സി
ദൊന്റെയും അതൃത്തികളിലെക്ക പൊയി ഒരു ഭവനത്തിലെക്ക
കടന്നു ആരും അറിയതെ ഇരിപ്പാൻ മനസ്സായുമിരുന്നു എങ്കിലും</lg><lg n="൨൫"> മറഞ്ഞിരിപ്പാൻ (അവന കഴിഞ്ഞില്ല✱ എന്തുകൊണ്ടെന്നാൽ മ്ലെ
ച്ശാത്മാവ ഉണ്ടായിരുന്ന ചെറിയ പുത്രിയുള്ള ഒരു സ്ത്രീ അവന്റെ</lg><lg n="൨൬"> വസ്തുതയെ കെട്ടിട്ട വന്ന അവന്റെ പാദങ്ങളിൽ വീണു✱ ആ
സ്ത്രീ സുറിയാഫെനിക്കി ജാതിയായ ഒരു ഗ്രെക്കസ്ത്രീ ആയിരുന്നു വി
ശെഷിച്ച തന്റെ പുത്രിയിൽനിന്ന പിശാചിനെ പുറത്താക്കിക്കള</lg><lg n="൨൭">യെണമെന്ന അവൾ അവനൊട അപെക്ഷിച്ചു✱ എന്നാറെ
യെശു അവളൊടു പറഞ്ഞു മുമ്പെ പൈതങ്ങൾ തൃപ്തിപ്പെടുവാൻ
സമ്മതിക്ക എന്തുകൊണ്ടെന്നാൽ പൈതങ്ങളുടെ അപ്പത്തെ എടു</lg><lg n="൨൮">ത്ത നായ്ക്കൾക്ക ഇട്ടു കളയുന്നത നന്നല്ല✱ എന്നാറെ അവൾ ഉ
ത്തരമായിട്ട അവനൊടു പറഞ്ഞു സത്യം തന്നെ കൎത്താവെ എങ്കി
ലും നായ്ക്കൾ മെശയുടെ കീഴിൽ പൈതങ്ങളുടെ അപ്പക്കഷണങ്ങ</lg><lg n="൨൯">ളിൽനിന്ന ഭക്ഷിക്കുന്നുവല്ലൊ✱ എന്നാറെ അവൻ അവളൊടു
പറഞ്ഞു ൟ വചനം നിമിത്തം നീ പൊക പിശാച നിന്റെ പു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/118&oldid=177022" എന്ന താളിൽനിന്ന് ശേഖരിച്ചത്