താൾ:GaXXXIV1.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬ മൎക്കൊസ ൭. അ.

<lg n="൪൫">യിരുന്നു✱ പിന്നെ ഉടനെ അവൻ തന്റെ ശിഷ്യന്മാരെ പട
വിൽ കയറുവാനും താൻ പുരുഷാരങ്ങളെ പറഞ്ഞയക്കുന്നതിന്നിട
യിൽ അക്കരയിൽ ബെദസൈദായ്ക്ക മുമ്പെ പൊകുവാനും നിൎബ</lg><lg n="൪൬">ന്ധിച്ചു✱ എന്നാറെ അവൻ അവരെ അയച്ചതിന്റെ ശെഷം അ
വൻ പ്രാൎത്ഥിപ്പാനായിട്ട ഒരു പൎവതത്തിലെക്ക പൊയി✱</lg>

<lg n="൪൭">പിന്നെ സന്ധ്യയായപ്പൊൾ പടവ സമുദ്രത്തിന്റെ നടുവിലും</lg><lg n="൪൮"> അവൻ എകനായി ഭൂമിയിലും ആയിരുന്നു✱ അവർ വലിക്കുന്ന
തിൽ പ്രയാസപ്പെടുന്നതിനെ അവൻ കണ്ടു (എന്തുകൊണ്ടെന്നാൽ
കാറ്റ അവൎക്ക പ്രതികൂലമായിരുന്നു) പിന്നെ എകദെശം രാത്രി
യുടെ നാലാം യാമത്തിങ്കൽ അവൻ സമുദ്രത്തിന്മെൽ കൂടി നട
ന്നുകൊണ്ട അവരുടെ അടുക്കൽ വരുന്നു അവരെ കടന്നു പൊകു</lg><lg n="൪൯">വാൻ ഭാവിക്കയും ചെയ്തു✱ എന്നാറെ അവൻ സമുദ്രത്തിന്റെ
മീതെ നടക്കുന്നതിനെ അവർ കണ്ടിട്ട അത ഒരു മായക്കാഴ്ചയാകു</lg><lg n="൫൦">ന്നു എന്ന നിരൂപിച്ചു നിലവിളിക്കയും ചെയ്തു✱ (എന്തുകൊണ്ടെ
ന്നാൽ എല്ലാവരും അവനെ കണ്ട വ്യാകുലപ്പെട്ടിരുന്നു) ഉടനെ അ
വൻ അവരൊടു സംസാരിച്ച അവരൊടു പറയുന്നു ധൈൎയ്യമായി</lg><lg n="൫൧">രിപ്പിൻ ഞാനാകുന്നു നിങ്ങൾ ഭയപ്പെടരുത✱ പിന്നെ അവൻ
പടവിൽ അവരുടെ അടുക്കൽ കരെറി അപ്പൊൾ കാറ്റു നിന്നു
അവർ അവധി കൂടാതെ തങ്ങളുടെ ഉള്ളിൽ വിസ്മയിക്കയും ആ</lg><lg n="൫൨">ശ്ചൎയ്യപ്പെടുകയും ചെയ്തു✱ എന്തെന്നാൽ അവർ അപ്പങ്ങളുടെ
(അതിശയത്തെ) വിചാരിച്ചില്ല എന്തെന്നാൽ അവരുടെ ഹൃദ
യം കാഠിന്യപ്പെട്ടതായിരുന്നു✱</lg>

<lg n="൫൩">പിന്നെ അവർ അക്കരെ കടന്നാറെ ഗെനെസാറെത്ത എന്ന</lg><lg n="൫൪"> ദെശത്തിലെക്ക വന്നു കരെക്ക അടുത്തു✱ എന്നാൽ അവർ പട
വിൽനിന്ന ഇറങ്ങിയപ്പൊൾ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞ✱</lg><lg n="൫൫"> ആ ചുറ്റുമുള്ള ദെശത്തിൽ എല്ലാടവും ഓടി അവൻ എവിടെഉ
ണ്ടെന്ന അവർ കെട്ടുവൊ അവിടെക്ക രൊഗികളെ വിരിപ്പുകളിൽ</lg><lg n="൫൬"> എടുത്ത കൊണ്ടുവരുവാൻ ആരംഭിച്ചു✱ അവൻ എവിടെ എങ്കി
ലും ഗ്രാമങ്ങളിലെക്കൊ നഗരങ്ങളിലെക്കൊ പ്രദെശങ്ങളിലെക്കൊ
കടന്നാൽ അവിടെ അവർ തെരുവീഥികളിൽ വ്യാധിക്കാരെ വെ
ച്ചു അവർ അവന്റെ വസ്ത്രത്തിന്റെ വിളുമ്പിനെ എങ്കിലും തൊ
ടെണമെന്ന അവനൊട അപെക്ഷിച്ചു അവനെ തൊട്ടവർ എല്ലാ
വരും സൌഖ്യപ്പെടുകയും ചെയ്തു✱</lg>


൭ അദ്ധ്യായം

൧ കൈകൾ കഴുകാതെ ഭക്ഷിക്കകൊണ്ട അവന്റെ ശിഷ്യന്മാ
ൎക്ക പറിശന്മാർ കുറ്റം പറയുന്നത—. ൧൪ ആഹാരം മനു
ഷ്യനെ അശുദ്ധിയാക്കുന്നില്ല എന്നുള്ളത.

പിന്നെ യെറുശലെമിൽനിന്ന വന്നിട്ടുള്ള പറിശന്മാരും ഉപാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/116&oldid=177020" എന്ന താളിൽനിന്ന് ശേഖരിച്ചത്