താൾ:GaXXXIV1.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ മൎക്കൊസ ൬. അ.

<lg n="">യുടെ നിമിത്തമായിട്ട താൻ അവളെ വിവാഹം ചെയ്തതുകൊണ്ട ആ
ളയച്ച യൊഹന്നാനെ പിടിച്ച അവനെ കാരാഗൃഹത്തിൽ ബന്ധി</lg><lg n="൧൮">ച്ചിരുന്നു✱ എന്തു കൊണ്ടെന്നാൽ യൊഹന്നാൻ എറൊദെസി
നൊട നിന്റെ സഹൊദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നത നിന</lg><lg n="൧൯">ക്ക ന്യായമല്ല എന്ന പറഞ്ഞിരുന്നു✱ ആയതുകൊണ്ട എറൊദ്യാ
യ്ക്ക അവനൊട നീരസമുണ്ടായി അവനെ കൊല്ലുവാൻ മനസ്സായി</lg><lg n="൨൦">രുന്നു അവൾക്ക കഴിഞ്ഞതുമില്ല✱ എന്തുകൊണ്ടെന്നാൽ എറൊ
ദെസ യൊഹന്നാൻ നീതിമാനും വിശുദ്ധനുമായ പുരുഷനെന്ന
അറികകൊണ്ട അവനെ ഭയപ്പെടുകയും അവനെ കാക്കയും അവ
ങ്കൽനിന്ന കെട്ടാറെ അവൻ പല കാൎയ്യങ്ങളെ ചെയ്കയും അവങ്കൽ</lg><lg n="൨൧"> നിന്ന കൌതുകമായി കെൾക്കയും ചെയ്തിരുന്നു✱ പിന്നെ എറൊ
ദെസ തന്റെ ജന്മദിവസത്തിങ്കൽ തന്റെ പ്രഭുക്കൾക്കും തന്റെ
വലിയ സെനാപതിമാൎക്കും ഗലിലെയായിലെ പ്രധാനികൾക്കും ഒരു
അത്താഴത്തെ കഴിച്ചൊരു നല്ലതരമുള്ള ദിവസം വരികകൊണ്ടും✱</lg><lg n="൨൨"> എറൊദ്യായുടെ പുത്രി അകത്ത ചെന്ന നൃത്തം ചെയ്ത എറൊദെ
സിനെയും അവനൊടു കൂട ഭക്ഷണത്തിന്നിരുന്നവരെയും പ്രസാ
ദിപ്പിക്കകൊണ്ടും രാജാവ ആ ബാലയൊടു പറഞ്ഞു നിനക്ക മന
സ്സുള്ളതിനെ യാതൊന്നിനെ എങ്കിലും എന്നൊടു യാചിക്ക അതി</lg><lg n="൨൩">നെ ഞാൻ നിനക്ക തരികയും ചെയ്യും✱ നീ എന്നൊട യാതൊ
ന്നിനെ എങ്കിലും യാചിച്ചാൽ ഞാൻ എന്റെ രാജ്യത്തിൽ പാതി
വരെ നിനക്കു തരാം എന്ന അവൻ അവൾക്ക സത്യം ചെയ്കയു</lg><lg n="൨൪"> ചെയ്തു✱ അപ്പൊൾ അവൾ പുറപ്പെട്ടു ചെന്ന തന്റെ മാതാവി
നൊട ഞാൻ എന്ത യാചിക്കെണ്ടു എന്ന ചൊദിച്ചു എന്നാറെ അ
വൾ യൊഹന്നാൻ ബപ്തിസ്തിന്റെ തലയെ എന്ന പറഞ്ഞു✱</lg><lg n="൨൫"> പിന്നെ ഉടനെ അവൾ വെഗത്തിൽ രാജാവിന്റെ അടുക്കലെക്ക
കടന്ന യാചിച്ചു ഇപ്പൊൾ തന്നെ യൊഹന്നാൻ ബപ്തിസ്തിന്റെ
തലയെ ഒരു താലത്തിൽ എനിക്കു തരെണമെന്ന ഞാൻ ഇച്ശി</lg><lg n="൨൬">ക്കുന്നു എന്ന പറഞ്ഞു അപ്പൊൾ രാജാവ മഹാ ദുഃഖമുള്ളവനാ
യി എങ്കിലും തന്റെ സത്യത്തിന്റെ നിമിത്തമായിട്ടും കൂടെ ഭ
ക്ഷണത്തിന്നിരുന്നവരുടെ നിമിത്തമായിട്ടും അവന്ന അവളൊട</lg><lg n="൨൭"> ഇല്ലെന്നു പറവാൻ മനസ്സായില്ല✱ ഉടനെ രാജാവ കുല ചെയ്യു
ന്നവനെ പറഞ്ഞയക്കയും അവന്റെ തലയെ കൊണ്ടുവരുവാൻ
കല്പിക്കയും ചെയ്തു അവൻ പൊയി കാരാഗൃഹത്തിൽ അവന്റെ</lg><lg n="൨൮"> തലയെ വെട്ടിക്കളകയും✱ അവന്റെ തലയെ ഒരു താലത്തിൽ
കൊണ്ടുവന്ന അതിനെ ബാലസ്ത്രീക്ക കൊടുക്കയും ചെയ്തു ബാലസ്ത്രീ</lg><lg n="൨൯"> അതിനെ അവളുടെ മാതാവിന്നും കൊടുത്തു✱ വിശെഷിച്ചും അ
വന്റെ ശിഷ്യന്മാർ അതിനെ കെട്ടാറെ അവർ ചെന്ന അവ
ന്റെ ഉടലിനെ എടുത്ത അതിനെ ഒരു പ്രെതക്കല്ലറയിൽ വെക്ക
യും ചെയ്തു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/106&oldid=177010" എന്ന താളിൽനിന്ന് ശേഖരിച്ചത്