താൾ:GaXXXIV1.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ മൎക്കൊസ ൬. അ.

<lg n="">മാധാനത്തൊടു പൊകയും നിന്റെ വ്യാധിയിൽനിന്ന സൌഖ്യമാ
യിരിക്കയും ചെയ്ക✱</lg>

<lg n="൩൫">അവൻ പിന്നെയും സംസാരിച്ചുകൊണ്ടിരിക്കുമ്പൊൾ സഭാപ്രമാ
ണിയുടെ ഭവനത്തിൽനിന്ന ചിലർ വന്ന നിന്റെ പുത്രി മരിച്ചു
പൊയി ഇനി നീ എന്തിന ഗുരുവിനെ വരുത്തപ്പെടുത്തുന്നു എ</lg><lg n="൩൬">ന്ന പറഞ്ഞു✱ എന്നാറെ പറയപ്പെട്ട വചനത്തെ യെശു കെട്ട
ഉടനെ സഭാപ്രമാണിയൊടു പറഞ്ഞു ഭയപ്പെടരുത വിശ്വസിക്ക</lg><lg n="൩൭"> മാത്രം ചെയ്ക✱ പിന്നെ അവൻ പത്രൊസിനെയും യാക്കൊബി
നെയും യാക്കൊബിന്റെ സഹൊദരനായ യൊഹന്നാനെയും അ
ല്ലാതെ മറ്റൊരുത്തനെയും തന്റെ പിന്നാലെ വരുവാൻ സമ്മ</lg><lg n="൩൮">തിച്ചില്ല✱ പിന്നെ അവൻ സഭാപ്രമാണിയുടെ ഭവനത്തിലെക്ക
വന്ന കലഹത്തെയും കരകയും എറ്റവും പ്രലാപിക്കയും ചെയ്യുന്ന</lg><lg n="൩൯">വരെയും കാണുന്നു✱ പിന്നെ അവൻ അകത്ത കടന്നാറെ അവ
രൊടു പറഞ്ഞു നിങ്ങൾ എന്തിന്ന കലഹമുണ്ടാക്കുകയും കരകയും</lg><lg n="൪൦"> ചെയ്യുന്നു ബാല മരിച്ചിട്ടില്ല ഉറങ്ങുന്നത്രെ✱ അപ്പൊൾ അവർ അ
വനെ പരിഹസിച്ചു എന്നാറെ അവൻ എല്ലാവരെയും പുറത്താ
ക്കീട്ട ബാലയുടെ പിതാവിനെയും മാതാവിനെയും തന്നൊടു കൂട
യുള്ളവരെയും കൂട്ടിക്കൊണ്ട ബാല കിടക്കുന്നെടത്തെക്ക കടന്നു✱</lg><lg n="൪൧"> വിശെഷിച്ച അവൻ ബാലയുടെ കയ്യെ പിടിച്ച താലിതാക്കുമി എ
ന്ന അവളൊട പറഞ്ഞു ആയത ബാലെ ഞാൻ നിന്നൊട പറയു</lg><lg n="൪൨">ന്നു നീ എഴുനീല്ക്ക എന്ന അൎത്ഥമാകുന്നു✱ വിശെഷിച്ച ഉടനെ
ബാല എഴുനീല്ക്കയും നടക്കയും ചെയ്തു എന്തുകൊണ്ടെന്നാൽ അ
വൾ പന്ത്രണ്ടുവയസ്സുള്ളവളായിരുന്നു അപ്പൊൾ അവർ മഹാ വി</lg><lg n="൪൩">സ്മയത്തൊടു കൂട വിസ്മയിച്ചു✱ പിന്നെ ഇതിനെ ആരും അറിയ
രുത എന്ന അവൻ അവരൊട വളര കല്പിച്ചു അവൾക്ക ഭക്ഷി
പ്പാൻ വല്ലതും കൊടുക്കെണമെന്ന പറകയും ചെയ്തു✱</lg>

൬ അദ്ധ്യായം

ക്രിസ്തു തന്റെ നാട്ടുകാരാർ കുറ്റം വിധിക്കപ്പെടുന്നത—.
൪൫ അവൻ സമുദ്രത്തിന്മെൽ നടക്കുന്നത.

<lg n="">പിന്നെ അവൻ അവിടെനിന്ന പുറപ്പെട്ട തന്റെ സ്വദെശ
ത്തിലെക്ക വന്നു അവന്റെ ശിഷ്യന്മാരും അവന്റെ പിന്നാലെ</lg><lg n="൨"> ചെല്ലുന്നു✱ വിശെഷിച്ച ശാബത ദിവസമായപ്പൊൾ അവൻ സഭ
യിൽ ഉപദെശിച്ചു തുടങ്ങി പലരും കെട്ടിട്ട അത്ഭുതപ്പെട്ടു പറ
ഞ്ഞു ഇവന ൟ കാൎയ്യങ്ങൾ എവിടെനിന്നുണ്ടായി ഇവന്റെ കൈ
കളാൽ ഇപ്രകാരമുള്ള അതിശയങ്ങൾ ചെയ്യപ്പെടുവാൻ ഇവന്ന</lg><lg n="൩"> കൊടുക്കപ്പെട്ടിട്ടുള്ള ൟ ജ്ഞാനം എന്ത✱ ഇവൻ മറിയയുടെ
പുത്രനായി യാക്കൊബിന്റെയും യൊസയുടെയും യെഹൂദായുടെ
യും ശിമൊന്റെയും സഹൊദരനായുള്ള തച്ചു പണിക്കാരനല്ലയൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/104&oldid=177008" എന്ന താളിൽനിന്ന് ശേഖരിച്ചത്