താൾ:GaXXXIV1.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮ മൎക്കൊസ ൪. അ.

<lg n="൧൭">ന്തൊഷത്തൊടെ അതിനെ കൈക്കൊള്ളുന്നു✱ എന്നാൽ അവ
ൎക്ക തങ്ങളിൽ വെരില്ലാതെ കുറയ കാലം മാത്രം നില്ക്കുന്നു പിന്നെ
വചനം നിമിത്തമായിട്ട ഉപദ്രവം എങ്കിലും പീഡ എങ്കിലും ഉ</lg><lg n="൧൮">ണ്ടാകുമ്പൊൾ ഉടനെ അവർ വിരുദ്ധപ്പെടുന്നു✱ പിന്നെ മുള്ളു
കളുടെ ഇടയിൽ വിതെക്കപ്പെടുന്നവർ ഇവരാകുന്നു ഇവർ വച</lg><lg n="൧൯">നത്തെ കെൾക്കുന്നവരാകുന്നു✱ എന്നാൽ ഇഹലൊകത്തിന്റെ
വിചാരങ്ങളും സമ്പത്തിന്റെ മായയും മറ്റു കാൎയ്യങ്ങളെ കുറിച്ചു
ള്ള മൊഹങ്ങളും അകത്ത കടന്ന വചനത്തെ ഞെരുക്കി കളകയും</lg><lg n="൨൦"> അത നിഷ്ഫമായി തീരുകയും ചെയ്യുന്നു✱ പിന്നെ നല്ല നില
ത്തിൽ വിതെക്കപ്പെടുന്നവർ ഇവരാകുന്നു ഇവർ വചനത്തെ കെ
ൾക്കയും കൈക്കൊൾകയും ഒന്ന മുപ്പതും ഒന്ന അറുവതും ഒന്ന നൂ
റുമായി ഫലം തരികയും ചെയ്യുന്നവരാകുന്നു✱</lg>

<lg n="൨൧">പിന്നെ അവൻ അവരൊടു പറഞ്ഞു ഒരു ദീപം ഒരു പാത്ര
ത്തിന്റെ കീഴിൽ എങ്കിലും ഒരു കട്ടിലിൻ കീഴിൽ എങ്കിലും വെ
ക്കപ്പെടുവാനായിട്ട കൊണ്ടുവരപ്പെട്ടുന്നുവൊ ഒരു വിളക്കു തണ്ടി</lg><lg n="൨൨">ന്മെൽ വെക്കപ്പെടുവാനായിട്ടില്ലയൊ✱ എന്തുകൊണ്ടെന്നാൽ പ്ര
സിദ്ധപ്പെടാതെ രഹസ്യമായുള്ളത ഒന്നുമില്ല പ്രത്യക്ഷത്തിൽ വ</lg><lg n="൨൩">രാതെ ഇരിപ്പാനായിട്ട ഗൂഢമാക്കപ്പെട്ടതുമില്ല✱ കെൾപ്പാൻ യാ</lg><lg n="൨൪">തൊരുത്തന്നും ചെവികൾ ഉണ്ടെങ്കിൽ അവൻ കെൾക്കെട്ടെ✱ പി
ന്നെ അവൻ അവരൊടു പറയുന്നു നിങ്ങൾ കെൾക്കുന്നത എന്തെ
ന്ന സൂക്ഷിച്ചുകൊൾവിൻ നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ
നിങ്ങൾക്ക അളക്കപ്പെടും കെൾക്കുന്ന നിങ്ങൾക്ക അധികം നൽക</lg><lg n="൨൫">പ്പെടുകയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ ആൎക്കെങ്കിലും ഉണ്ടൊ
അവന്ന കൊടുക്കപ്പെടും ആൎക്കെങ്കിലും ഇല്ലയൊ അവന്നുള്ളതും കൂ
ടി അവങ്കൽനിന്ന അപഹരിക്കപ്പെടും✱</lg>

<lg n="൨൬">പിന്നെ അവൻ പറഞ്ഞു. ദൈവത്തിന്റെ രാജ്യം ഒരു മനു</lg><lg n="൨൭">ഷ്യൻ എതുപ്രകാരം നിലത്തിൽ വിത്ത ഇടുകയും✱ രാവും പക
ലും ഉറങ്ങുകയും എഴുനീല്ക്കയും ഇന്നപ്രകാരം എന്ന അവൻ അ
റിയാതെ ആ വിത്ത മുളക്കയും വളരുകയും ചെയ്യുന്നുവൊ അപ്ര</lg><lg n="൨൮">കാരമാകുന്നു✱ എന്തുകൊണ്ടെന്നാൽ ഭൂമി താൻ തന്നെ മുമ്പെ മുള
യും പിന്നെ കതിരും അതിന്റെ ശെഷം കതിരിൽ പൂൎണ്ണമുള്ള മ</lg><lg n="൨൯">ണിയുമായി ഫലം ജനിപ്പിക്കുന്നു✱ എന്നാൽ ഫലം വിളഞ്ഞ
പ്പൊൾ കൊയിത്ത കാലം വന്നിരിക്കകൊണ്ട ഉടനെ അവൻ അ
രുവാളിനെ വെക്കുന്നു✱</lg>

<lg n="൩൦">പിന്നെ അവൻ പറഞ്ഞു നാം ദൈവത്തിന്റെ രാജ്യത്തെ യാ
തൊന്നിനൊടു സദൃശമാക്കും അല്ലെങ്കിൽ യാതൊര ഉപമയെ കൊ</lg><lg n="൩൧">ണ്ട അതിനെ ഉപമിക്കും✱ അത ഒരു കടുകുകമണി പൊലെ ആകു
ന്നു അത നിലത്തിൽ വിതെക്കപ്പെടുമ്പൊൾ ഭൂമിയിലുള്ള സകല</lg><lg n="൩൨"> വിത്തുകളെക്കാളും എറ്റം ചെറിയതാകുന്നു✱ എന്നാൽ അത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/100&oldid=177004" എന്ന താളിൽനിന്ന് ശേഖരിച്ചത്