സേവനമാണു് അനുഷ്ഠിക്കുന്നതു്. കഴിഞ്ഞ പത്തുദിവസങ്ങളായി ഇവിടെ മിയ്ക്കവാറും ധ്രുവപ്രദേശത്തെ കാലാവസ്ഥയാണു്. തണുത്ത കിഴക്കൻ കാററു് ഈ നാട്ടുകാരെപ്പോലും വിഷമിപ്പിക്കുന്നു. ഒരു സ്ഥലത്തു് മി: പിള്ള തീവണ്ടി ആഫീസിൽനിന്നു യോഗസ്ഥലത്തേക്കു് മൂന്നുമൈലും തിരികെ യോഗസ്ഥലത്തുനിന്നു് മൂന്നു മൈലും യാതൊരു വാഹനത്തിന്റെയുംസഹായം കൂടാതെ ഹിമപാതമേററുകൊണ്ടു് നടന്നുപോയി. മി:പിള്ളയെപ്പോലെ പ്രവൎത്തിക്കുന്ന അര ഡസൻ ആളുകളുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരിക്കും. പാൎലമെൻറിന്റെ അടുത്ത പൊതുതിരഞ്ഞെടുപ്പിൽതന്നെ ഈ സേവനത്തിന്റെ ഫലം തീൎച്ചയായും കാണാവുന്നതാണു്.”
അന്നു് ബ്രിട്ടീഷ് കാൺഗ്രസ്സു് കമ്മിററിയുടെ ചുമതല വഹിച്ചിരുന്ന രമേശചന്ദ്രദത്ത്, ജി.പി.യുടെ പ്രസംഗപൎയ്യടനത്തിനുശേഷം അദ്ദേഹത്തിനു് ഇപ്രകാരമെഴുതി:
“ഇക്കഴിഞ്ഞ പ്രസംഗപൎയ്യടനത്തിന്റെ മഹനീയമായ വിജയത്തിൽ നിങ്ങളെ അനുമോദിക്കുന്നു. ആ പൎയ്യടനത്തെപ്പററി ‘ഇൻഡ്യ’യിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന വിവരണങ്ങൾ നമ്മുടെ നാട്ടുകാൎക്കു് പ്രചോദനം നൽകുമെന്നും അങ്ങിനെ പ്രയോജനകരമായ ഈ പ്രവൎത്തനം തുടൎന്നുകൊണ്ടുപോകാൻ സാധിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.”
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |