“മി.പിള്ളയുടെ നാവു് അദ്ദേഹത്തിന്റെ തൂലികപോലെതന്നെ കുററവാളികളുടെയും മൎദ്ദകരുടെയും നേരെ സുശക്തമായി പ്രയോഗിക്കാൻ പൎയ്യാപ്തമായ ഒരായുധമാണെന്നു് ഇംഗ്ലണ്ടിൽ പല സ്ഥലങ്ങളിലും വച്ചു് തെളിയിക്കപ്പെട്ടുകഴിഞ്ഞു. മി: കെയിനുമൊന്നിച്ചു കോൺവാൾപ്രദേശത്തു് വിപുലവും വിജയകരവുമായ ഒരു പൎയ്യടനം അദ്ദേഹം നടത്തി. ലങ്കാഷയറിലെ ഒരു നീണ്ട പൎയ്യടനത്തിനുശേഷം അദ്ദേഹം മടങ്ങിയെത്തിയതേയുള്ളു. അദ്ദേഹം ചെന്ന ഇടങ്ങളിലെല്ലാം ഹൃദയംഗമമായ സ്വീകരണമാണു് ലഭിച്ചതു്. ഭാരതീയരും തങ്ങളെപ്പോലെതന്നെ രക്തവും മാംസവും കൊണ്ടുണ്ടാക്കപ്പെട്ടവരാണെന്നും പരിഷ്കാരത്തിന്റെ മിഥ്യാഭ്രമം പുലൎത്തുന്ന തങ്ങളെപ്പോലെതന്നെ ഭാരതീയരും വികാരങ്ങൾക്കും വിചാരങ്ങൾക്കും അധീനരാണെന്നുമുള്ള ബോധം ബ്രിട്ടീഷ്‌കാരുടെ ഉള്ളിൽ കടത്തുകയെന്ന ഒരു മഹൽകൃത്യമാണു് ജി.പി. ചെയ്തതു്.”
“ഇൻഡ്യൻമിറർ” പത്രത്തിന്റെ ലണ്ടൻ ലേഖകൻ ജി.പി.യുടെ ലങ്കാഷയർ പൎയ്യടനത്തെപ്പററി തന്റെ പത്രത്തിലെഴുതിയതിങ്ങനെയായിരുന്നു:
“ഈ പൎയ്യടനം പത്തൊൻപതുദിവസം നീണ്ടു നിന്നു. അതിനിടയ്ക്കു് അദ്ദേഹം പതിനഞ്ചുയോഗങ്ങളിൽ പ്രസംഗിച്ചു. തന്റെ അസൌകൎയ്യങ്ങളെ വിഗണിച്ചു് മി.പിള്ള തന്റെ മാതൃഭൂമിക്കു് വലിയ ഒരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |