മ്പോൾ മാത്രമേ ആ തോന്നൽ മാറുകയുള്ളു. കൈവിരലുകൾ വേദനിച്ചു തുടങ്ങും. ശരിയായി ഹസ്താവരണങ്ങളണിഞ്ഞിട്ടുണ്ടെങ്കിലും ആ വേദന വൎദ്ധിച്ചുവരും. കൈകൊണ്ടു് കുടപോലും പിടിക്കുവാൻ സാധിക്കാതെയാകും. ചെവികൾ ആദ്യം വിളൎത്തും ക്രമേണ ചുവന്നു് രക്തനിറമായും മാറും. ഇതെല്ലാം നാം ഗൗരവത്തോടെ സഹിക്കുന്നു. അതാ, നിങ്ങളുടെ അടുത്തു ചേൎന്നു നടക്കുന്ന ആ യുവതിയെ നോക്കു! അവൾ മുന്നോട്ടു് കുതിച്ചു് ഓടിത്തുടങ്ങി! അവളുടെ കാൽവിരലുകളിൽ ആ അസുഖകരമായ അനുഭവം അവൾക്കുണ്ടായതാണു് കാരണം. അതാ ആ കാബ്‌വണ്ടിക്കാരൻ തന്നത്താൻ മാറത്തലയ്ക്കുന്നതു കണ്ടില്ലേ? അയാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയല്ല; അയാളുടെ വിരലുകളുടെ മരപ്പു് കളയാനുള്ള പ്രയത്നമാണതു്.“
ജി.പി. ഇംഗ്ലണ്ടിൽ നിയമപരീക്ഷയ്ക്കു പഠിച്ചുകൊണ്ടിരുന്നപ്പോൾതന്നെ തന്റെ മാതൃഭൂമിക്കു് വലിയ ഒരു സേവനം അനുഷ്ഠിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് കോൺഗ്രസ്‌കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഒരു പ്രസംഗപൎയ്യടനം നടത്തി ബ്രിട്ടീഷ്ജനതയ്ക്കു് ഇന്ത്യയേയും ഇന്ത്യയുടെ അടിയന്തിരാവശ്യങ്ങളേയും പററി ഒരു സാമാന്യജ്ഞാനം ഉണ്ടാക്കുവാൻ അദ്ദേഹം ശ്രമിച്ചു. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ പ്രവൎത്തനങ്ങളെപ്പററി കൽക്കത്തായിലെ “ബംഗാളി” പത്രം എഴുതിയ കുറിപ്പു് ഇങ്ങനെയാണു്:
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |