Jump to content

താൾ:G P 1903.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലാളിയും വ്യാപാരിയും ഗുമസ്തനും മററും തങ്ങളുടെ ഭാൎ‌യ്യമാരെ പകൽ കാണുന്നതു് ഞായറാഴ്ച മാത്രമാണു്. അവരുടെ കുട്ടികളെ ഉറക്കറയിൽ‌വച്ചു മാത്രമേ കാണാറുള്ളു. ലണ്ടൻ നഗരം അന്ധകാരത്തിൽ ആണ്ടിരിക്കുകയാണു്. സൂൎ‌യ്യൻ പോലും ഇളവെടുത്തു വിശ്രമിക്കുകയാണോ എന്നു തോന്നും. വളരെ വിരളമായി സൂൎ‌യ്യബിംബം ഒളിഞ്ഞുനോക്കാറുണ്ടു്. ഇൻഡ്യയിലാണെങ്കിൽ ഒരുവേള അസുഖകരമായിരിക്കാവുന്ന സൂൎ‌യ്യദൎശനം ഇവിടെ എത്ര പ്രിയകരമാണെന്നു് ഇപ്പോഴാണു് മനസ്സിലാവുക. പക്ഷേ മരംകോച്ചുന്ന ഈ തണുപ്പിൽ സൂൎ‌യ്യൻ കേവലം നിഷ്‌പ്രഭനായിപ്പോകുന്നു. ഒരു ഇംഗ്ലീഷ്‌കാരന്റെ വേഷവിധാനത്തിന്റെ ആവശ്യം നമുക്കു് ഇവിടെ ശരിയായി മനസ്സിലാകും; അയാൾ ഷൎട്ടും ഓവൎകോട്ടും ഇടുന്നതും കയ്യും കാലും കൂടി മൂടിപ്പൊതിയുന്നതും എന്തിനെന്നു് നമുക്കു് അറിയാറാകും. ഇതെല്ലാമുണ്ടെങ്കിലും തണുപ്പിൽനിന്നു് രക്ഷപ്രാപിക്കുവാൻ പിന്നെയും എന്തെങ്കിലും കൂടി ധരിച്ചാൽ കൊള്ളാമെന്നു് നമുക്കു തോന്നിപ്പോകും. പക്ഷേ അതുകൊണ്ടും തണുപ്പിനു് കുറവുണ്ടാകുകയില്ല. കുറെ ദൂരം അതിവേഗത്തിൽ നടന്നാൽ തണുപ്പിനു് അല്പം ശമനമുണ്ടായേക്കുമെന്നു തോന്നും. പക്ഷേ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ല. കാൽ‌വിരലുകളിൽ ഒരു പ്രത്യേകത അനുഭവപ്പെട്ടു തുടങ്ങും. ഒടുവിൽ നമ്മുടെ കാൽ‌വിരലുകൾ മുഴുവൻ നഷ്ടപ്പെട്ടുപോയോ എന്നു പോലും സംശയമുണ്ടാകും. അടുപ്പിനരികത്തു ചെല്ലു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/83&oldid=159151" എന്ന താളിൽനിന്ന് ശേഖരിച്ചത്