താൾ:G P 1903.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ “ലണ്ടനിൽ ഇരുപത്തൊന്നു ദിവസം” എന്ന ലേഖനപരമ്പര തുടർച്ചയായി “യൂണിവേഴ്‌സൽ മാഗസീനി”ൽ പ്രസിദ്ധീകൃതമായപ്പോൾ മററു പല പത്രങ്ങളും അതു പകർത്തിത്തുടങ്ങി. ഇംഗ്ലണ്ടിലെ വിചിത്രമായ ശീതോഷ്ണാവസ്ഥയെപ്പററിയുള്ള ഒരു ഭാഗം “മാഞ്ചസ്റ്റർ സിററിന്യൂസ്” എന്ന പത്രത്തിൽ ഉദ്ധരിച്ചിരുന്നതിങ്ങനെയാണു്:

“വിചിത്രമായ ഇംഗ്ലീഷ് കാലാവസ്ഥയെപ്പററി രസകരങ്ങളായ ചില വിവരണങ്ങൾ “യൂണിവേഴ്‌സൽ മാഗസീനി”ൽ പ്രസിദ്ധപ്പെടുത്തിക്കാണുന്നു. ഒരു വിദേശിയുടെ അനുഭവങ്ങൾ മി. ജി.പി.പിള്ള ഫലിതമയമായി വിവരിച്ചിരിക്കുകയാണു്:

‘ഇപ്പോൾ ശീതകാലമാണു്. അധികം താമസിയാതെ വേനലാകും. ഇപ്പോൾ ഉണർന്നെഴുനേല്ക്കുമ്പോഴേക്കു് ഇരുട്ടിത്തുടങ്ങുകയായി. കുറച്ചു കഴിഞ്ഞാൽ ഉറങ്ങാൻ തുടങ്ങുമ്പോൾ നേരം വെളുത്തുതുടങ്ങും. ഇപ്പോൾ സൂര്യോദയത്തിനു മുമ്പുതന്നെ ദിവസം ആരംഭിച്ചുകഴിയും; കുറച്ചു കഴിഞ്ഞാൽ ഇരുട്ടുന്നതിനുമുമ്പു രാത്രിയും. ശീതകാലത്തു് രാവിലെ എട്ടുമണിക്കുമുമ്പു് പ്രകാശം പരക്കുകയില്ല; വൈകുന്നേരം നാലുമണിക്കുമുമ്പുതന്നെ ഇരുട്ടു് വ്യാപിക്കുകയും ചെയ്യും. വേനലായാൽ നേരം പുലരുന്നതു് രണ്ടുമണിക്കും ഇരുട്ടുന്നതു് രാത്രി ഒമ്പതുമണിക്കുമാണു്. ഇപ്പോൾ ശീതകാലമാണു്. ഇപ്പോൾ തൊഴി

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/82&oldid=159150" എന്ന താളിൽനിന്ന് ശേഖരിച്ചത്