ജി.പി. ഇംഗ്ലണ്ടിൽ കഴിച്ചുകൂട്ടിയ മൂന്നു സംവത്സരം പ്രവർത്തനബഹുലമായ ഒരു കാലഘട്ടമായിരുന്നു. ഇംഗ്ലണ്ടിലെത്തിയപ്പോൾ അദ്ദേഹത്തിനു് സ്വന്തമായി പറയത്തക്ക സ്വത്തൊന്നുമില്ലായിരുന്നു എന്നു മാത്രമല്ല ഇൻഡ്യയിൽനിന്നും സാമ്പത്തികമായ എന്തെങ്കിലും സഹായം ലഭിക്കുമെന്നു് നേരിയ ഒരു പ്രതീക്ഷപോലുമുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ലണ്ടൻ ജീവിതം നയിച്ചതു മുഖ്യമായി പത്രങ്ങൾക്കു കൊടുത്തിരുന്ന ലേഖനങ്ങളിൽ നിന്നുള്ള ആദായം കൊണ്ടായിരുന്നു. ലണ്ടനിൽ എത്തി അധികം കഴിയുന്നതിനുമുമ്പുതന്നെ അദ്ദേഹം “യൂണിവേഴ്‌സൽമാഗസീനി”ൽ ‘ലണ്ടനിൽ ഇരുപത്തൊന്നുദിവസവും ബോട്ടിൽ ഒരു ദിവസവും’ എന്ന ശീർഷകത്തിൽ ഒരു ലേഖനപരമ്പര എഴുതിത്തുടങ്ങി. “പഞ്ചി”ന്റെ ഹാസ്യചിത്രകാരനായിരുന്ന ഡഡ്‌ലീ ഹാർഡി വരച്ച ചിത്രങ്ങൾ ആ ലേഖനങ്ങളെ അലങ്കരിച്ചിരുന്നു. ഇക്കാലത്തു “ഇംപീരിയൽ ആൻഡു് കൊളോണിയൽ മാഗസിൻ”, “ഏഷ്യാററിക്കു് ക്വാർട്ടർലിറിവ്യൂ”, “ദി വീക്കു്എൻഡ്“, “ദി റിവ്യൂ ആഫ് ദി വീക്കു”, “ദി സ്‌ഫിയർ”, “ദി ന്യൂ ഏജ്”, “ദി മോർണിംഗു്സ്റ്റാർ” തുടങ്ങിയ പത്രങ്ങളിലും അദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നു. ഈ ലേഖനങ്ങളെപ്പററിയുള്ള അഭിനന്ദനങ്ങൾ പല ബ്രിട്ടീഷ്
താൾ:G P 1903.pdf/81
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮. ജി.പി. വീണ്ടും ഇംഗ്ലണ്ടിൽ