“സ്റ്റാൻഡാർഡു്” മാനനഷ്ടക്കേസു് | ൬൫ | |
യ്തിരുന്ന സ്ഥിതിക്ക് ഒരു വിധി സമ്പാദിച്ചു എന്ന ഒരു സമാധാനത്തിൽ കവിഞ്ഞു് ഒന്നും വാദിക്ക് ഇതുകൊണ്ടുസിദ്ധിച്ചിട്ടില്ല. അങ്ങിനെ ഒരു സമാധാനത്തിനു് വാദി ഒരു വലിയവലിയാണു കൊടുക്കേണ്ടിവന്നതും. പൊതുജനങ്ങൾക്ക് അദ്ദേഹത്തിന്റെ മഹാമനസ്തതയെപ്പറ്റിയുള്ള മതിപ്പു് വളരെയധികം കുറഞ്ഞുപോയി. ഒരുവൻ സ്വയംഏൾപ്പിക്കുന്ന ഒരു ശിക്ഷയാണ് ക്ഷമാപണം. അതുകൊണ്ട് പരാതിക്കാരന്റെ സ്വഭാവത്തെപ്പറ്റിയുള്ള സംശയങ്ങൾ അകലുകയും അതിൻറെ സ്വീകരണകൊണ്ട് ആ സ്വഭാവം ഔന്നത്യത്തിൽ നിന്ന് ഔന്നത്യത്തിലേക്ക് പുരോഗമിക്കുകയുമാണു ചെയ്യുന്നതു്. ഭാവി തലമുറയുടെ മാനസികസുസ്ഥിതി നമ്മുടെ നേതാക്കന്മാരുടെ സവിശേഷമായ ശ്രദ്ധയെ അർഹിക്കുന്നുണ്ട്. ഉറക്കം വരുത്തുന്ന ഒരു സായാഹ്നത്തിലെ ചൂടിൽ ഇരുന്നുകൊണ്ട് കുത്തിക്കുറിച്ച ചില വാക്കുകൾക്ക് നൽകിയ വ്യാഖ്യാനം ഒരു പത്രാധിപരെ നിയമത്തിന്റെ പിടിക്കുള്ളിൽ പെടുത്തിയതുകൊണ്ടു മാത്രം ‘സ്റ്റാൻഡാൎഡി’ന്റെ നിസ്തുല്യസേവനത്തെ അഭിനന്ദിക്കുന്ന യുവലോകത്തിൻറെ ഗണനയിൽ ആ പത്രത്തിന് യാതൊരു വിധത്തിലുമുള്ള അധഃപതനം സംഭവിക്കുമെന്നു ഞങ്ങൾക്കു ഭയമില്ല.”
മാനനഷ്ടക്കേസിൽ തനിക്കു പ്രതികൂലമായുണ്ടായ തീരുമാനം ജി.പി.യെ കണക്കിലധികം വേദനി