താൾ:G P 1903.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪ “ജി. പി.”


നമ്മുടെ അണിയിൽ പിളൎപ്പുണ്ടാകുന്ന പ്രതികാരേഛ നമ്മുടെ ഇടയിൽ കടന്നുകൂടുകയാണെങ്കിൽ അത് കണ്ടു കണ്ണുചിമ്മുവാൻ നമുക്കു സാധ്യമല്ല. ഞങ്ങളുടെ സഹജീവിയുടെ ക്ഷമാപണം സ്വീകരിക്കുകയും അങ്ങിനെ ആ സംഗതി അവസാനിപ്പിക്കുയും ചെയ്യുക എന്ന ബുദ്ധിപൂർവ്വവും അഭിമാനകരവുമായ മാർഗ്ഗമാണ് മി.ഭാഷ്യം അവലംബിച്ചിരുന്നതെങ്കിൽ ഞങ്ങൾ സന്തോഷിക്കുമായിരുന്നു.”

മറ്റു ചില പത്രങ്ങളുടെ അഭിപ്രായങ്ങളും ശ്രദ്ധേയങ്ങളാണു്:

“‘മദ്രാസ് സ്റ്റാൻഡാർഡി’നെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ഞങ്ങളുടെ ആ സഹജീവി ആ പ്രവിശ്യയിലെ ഒരു പ്രമുഖവ്യക്തിയെപ്പറ്റി ദുരുദ്ദേശപരമായി എന്തെങ്കിലും എഴുതിയെന്ന് ഞങ്ങൾക്കു വിശ്വസിക്കുവാൻ നിവൃത്തിയില്ല. അതുകൊണ്ട് അതിന്റെ പത്രാധിപരുടെമേൽ പിഴചുമത്തി വിധിയുണ്ടായതിൽ ഞങ്ങൾക്ക് ഖേദമുണ്ടു്.”

“അമൃതബസാർ പത്രിക”


“‘മദ്രാസ് സ്റ്റാൻഡാർഡ്’ മാനനഷ്ടക്കേസിന്റെ തീരുമാനത്തിൽ ആരെയാണ് അനുമോദിക്കേണ്ടത്? ഞങ്ങൾക്കു കാണാൻ കഴിയുന്നിടത്തോളം ആ അനുമോദനത്തിന് അർഹർ തങ്ങളുടെ വീതംകിട്ടിയ അഭിഭാഷകന്മാരും പിഴ ഈടാക്കിയ ഗവർമ്മെന്റുമാണ്. പ്രതി തൻറെ തെറ്റു സമ്മതിച്ചു് ക്ഷമായാചനം ചെ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/78&oldid=216513" എന്ന താളിൽനിന്ന് ശേഖരിച്ചത്