താൾ:G P 1903.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
“സ്റ്റാൻഡാർഡു്” മാനനഷ്ടക്കേസു് ൬൩


പ്പറ്റി പൊതുജനങ്ങളുടെ ഇറ്റയിലുള്ള മതിപ്പു് തെല്ലെങ്കിലും കൂടിയിട്ടുണ്ടോ എന്നു് അദ്ദേഹത്തോടു് ചോദിക്കേണ്ടിയിരിക്കുന്നു. കേസ് പ്രതികൂലമായി വിധിച്ചതുകൊണ്ടു് ആ പത്രാധിപർക്കു ജനസാമാന്യത്തിന്റെ ഇടയിലുള്ള പ്രശസ്തി ലവലേശമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? തന്നെയുമല്ല, ഒരു പൊതുപ്രവർത്തകനെന്നഭിമാനിക്കുന്ന മി: അയ്യങ്കാർ പരസ്യമായുള്ള വിമർശനങ്ങളെ അഭിമുഖീകരിക്കുവാൻ തയാറാവുകയില്ലേ എന്നു് അറിയാൻ ഞങ്ങൾക്കു് ആഗ്രഹമുണ്ടു്. ഞങ്ങളുടെ സഹജീവി നൽകിയ ക്ഷമാപണം അദ്ദേഹത്തിന്റെ സ്വഭാവത്തിനു് ഒരു നിർദ്ദേശപത്രമായിരുന്നു. അതു് ഉത്തമവിശ്വാസത്തോടുകൂടി സ്വീകരിക്കുകയായിരുന്നു മി: അയ്യങ്കാർ ചെയ്യേണ്ടതു്. തന്റെ നില സുരക്ഷിതമാക്കുവാൻ അദ്ദേഹം അവലംബിച്ച മാർഗ്ഗത്തേക്കാൾ അതു് എത്രയോ അഭിമാനകരമായിരിക്കുമാരുന്നു്! ഞങ്ങളുടെ സഹജീവി അദ്ദേഹത്തിന്റെ പേരിൽ കൊണ്ടുവന്ന ആരോപണങ്ങൾ അവലംബിച്ച നടപടിയെ അർഹിക്കത്തക്ക വണ്ണം ഗൗരവാഹങ്ങളല്ല. കഴിഞ്ഞ ആറു കൊല്ലക്കാലമായി ആ പത്രത്തിന്റെ വിമർശനങ്ങൾ അദ്ദേഹത്തിന്റെ നിലയ്ക്കു കോട്ടം വരുത്തിയിട്ടില്ലെങ്കിൽ ഈ കേസിനുകാരാണമായ ലേഖനവും അദ്ദേഹത്തെപ്പറ്റിയുള്ള പൊതുജനാഭിപ്രായത്തെ ബാധിക്കുകയില്ല. നമ്മുടെ പൊതു പ്രവർത്തകരുടെയിടയ്ക്കു് ഒരു പിളർപ്പുണ്ടായി കാണ്മാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. നാം ഒരു വിഷമഘട്ടം തരണം ചെയ്യുകയാണു്. ഈ അവസരത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/77&oldid=216510" എന്ന താളിൽനിന്ന് ശേഖരിച്ചത്