Jump to content

താൾ:G P 1903.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭. “സ്റ്റാൻഡാർഡ്” മാനനഷ്ടക്കേസ്


ജി.പി. യുടെ വിദഗ്ദ്ധനേതൃത്വത്തിൽ “മദ്രാസ് സ്റ്റാൻഡാർഡ്” ജനസമ്മതിയിലും അന്തസ്സിലും ദിനം പ്രതി വളർന്നുവന്നു. പക്ഷേ മുഖം നോക്കാതെയുള്ള അദ്ദേഹത്തിന്റെ വിമർശനരീതിയും നിർദ്ദാക്ഷിണ്യമായ അഭിപ്രായപ്രകടങ്ങളും ചില ശത്രുക്കളേയും സമ്പാദിക്കാതിരുന്നില്ല. മദിരാശിയിൽ ചില ഉയർന്ന സ്ഥാനങ്ങളിലിരുന്ന ഏതാനും വ്യക്തികൾ ജി. പി. യെ ക്രമാതീതമായി വെറുത്തു. അവരുടെ സ്വഭാവ വൈകല്യങ്ങൾ ജി.പി.യുടെ വിമർശനത്തിന് നിരന്തരലക്ഷ്യങ്ങളായിരുന്നു. അക്കൂട്ടത്തിൽ പ്രമുഖനായിരുന്ന അന്ന് ഇൻഡ്യയിലെ അഭിഭാഷകന്മാരുടെ മുന്നണിയിൽ നിന്നിരുന്ന സർ. വി. ഭാഷ്യം അയ്യങ്കാർ. ജി.പി. യും അദ്ദേഹത്തിന്റെ വിരോധികളും തമ്മിലുള്ള സമരത്തിന് ഒരു രൂപം കൊടുത്തതു് സർ. ഭാഷ്യമാണു്. “സറ്റാൻഡാർഡി” ലെ ഒരു മുഖപ്രസംഗത്തിൽ സർ ഭാഷ്യം “അപലപനീയമായ രീതിയിൽ പക്ഷപാതം കാണിക്കുന്ന ആളാ”ണെന്നു് എഴുതിയിരുന്നു. അക്കാരണത്താലും ചില വ്യക്തികളുടെ പ്രേരണയാലും പത്രാധിപരുടെ പേരിൽ സർ ഭാഷ്യം ഒരു മാനനഷ്ടക്കേസ് കൊടുത്തു.

കേസ് സമാധാനത്തിൽ തീർക്കുവാൻ ചില സുഹൃത്തുകൾ ഒരു ശ്രമം നടത്തുകയും അവരുടെ പ്രേരണയ്ക്കു ജി. പി. വഴിപ്പെടുകയും ചെയ്തു. ആരോടുംതന്നെ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/75&oldid=216508" എന്ന താളിൽനിന്ന് ശേഖരിച്ചത്