തിരികെ ഇന്ത്യയിലേയ്ക്കു് | ൫൯ | |
ട്ടുള്ള ആ സൗഹൃദത്തിനു് ഹൃദയംഗമമായി കൃതജ്ഞത പ്രകാശിപ്പിച്ചുകൊള്ളട്ടെ. വലിയ ആൎഭാടങ്ങളൊന്നും കൂടാതെ ആ സ്നേഹം ഞാൻ അങ്ങോട്ടും കാണിച്ചിട്ടുണ്ടെന്നാണു് എന്റെ വിശ്വാസം.
വ്യക്തമായി ചിത്രീകരിച്ചിരിക്കുന്ന ആ വിഷയനിൎണ്ണയക്കമ്മിററിയോഗം നിങ്ങൾ എത്ര ഭംഗിയായി ഓൎമ്മിക്കുന്നു.
൧൮൯൯ മേയ് ൨൧-ാം തീയതി ആനന്ദമോഹന ബോസ് ഡാൎജിലിങ്ങിൽനിന്നു് ജി.പി.ക്കു് അയച്ച കത്തിലും ആത്മാൎത്ഥതതുളുമ്പുന്ന അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയിരുന്നു:
“എനിക്കു് അയച്ചുതന്ന ‘ഇൻഡ്യൻ കോൺഗ്രസ്സു്‌മെൻ’ എന്ന പുസ്തകത്തിനു് നന്ദി. ‘ഒരു അപ്രസിദ്ധ കോൺഗ്രസ്സു്‌കാര‘[1]ന്റെ അനുഗൃഹീത തൂലികയിൽ നിന്നും ‘മദ്രാസ് സ്റ്റാൻഡാൎഡി’ൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ തൂലികാചിത്രങ്ങൾ ഞാൻ മുമ്പുതന്നെ വായിച്ചിരുന്നു. പക്ഷേ ആ തൂലികാചിത്രങ്ങൾ ഇങ്ങനെ ഒരു പുസ്തകമായി പ്രസിദ്ധപ്പെടുത്തിയതിൽ ആ ‘ അപ്രസിദ്ധ കോൺഗ്രസ്സു്‌കാരനു’ വേണ്ടിയും മററു സാധാരണ കോൺ
- ↑ ‘ഒരു അപ്രസിദ്ധ കോൺഗ്രസ്സു്‌കാരൻ’ എന്ന ഗുപ്ത നാമധേയത്തിലാണു് ‘ഇൻഡ്യൻ കോൺഗ്രസ്സു്‌മെൻ’ എന്നൊരു തൂലികാചിത്ര പരമ്പര “സ്റ്റാൻഡാൎഡി’ൽ ജി.പി. പ്രസിദ്ധീകരിച്ചിരുന്നതു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |