ഫെറോസ്‌ഷാ മേത്തായുടെ തൂലികാചിത്രം പ്രകാശിതമായപ്പോൾ ആ പ്രമുഖനേതാവു് ജി.പി.ക്കു് അയച്ച കത്താണിതു്:
എന്റെ പ്രിയപ്പെട്ട മി. പിള്ളേ,
കേവലം സാധാരണക്കാരായ മനുഷ്യരെ തന്റെ വിദഗ്ദ്ധമായ തൂലികാചലനത്താൽ അപൂർവ്വഗുണഗണങ്ങളിണങ്ങിയ ശോഭനമൂർത്തികളാക്കുന്ന ആ അസാധാരണ കലാകാരൻ ആരാണെന്നു് ഞാൻ ഇപ്പോൾ അറിഞ്ഞു. നിങ്ങൾ രചിച്ചിരിക്കുന്ന എന്റെ ചിത്രം ഒരു കലാസൃഷ്ടി മാത്രമല്ല, ഒരു യഥാർത്ഥ ചിത്രീകരണം കൂടി ആയിരുന്നാൽ നന്നായിരുന്നേനെ എന്നു് ഞാൻ ആശിക്കുന്നു. പക്ഷേ പ്രകൃതി കുറേക്കൂടി കാരുണ്യവതിയായി തന്റെ കർമ്മത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും രമ്യമായ ഒരു സൃഷ്ടി ചെയ്‌വാൻ അവൾക്കു സാധിക്കുമായിരുന്നു എന്നു വിശ്വസിച്ചുപോകുന്നതു് മനുഷ്യന്റെ സഹജമായ ഒരു ബലഹീനതയാണു്. കലാകാരന്റെ സൃഷ്ടി യാഥാർത്ഥ്യത്തിന്റെ പകർപ്പാണെന്നു വിശ്വസിക്കുവാൻ മാത്രം വിഡ്‌ഢിത്തം എനിക്കില്ല. പക്ഷേ ആ ചിത്രീകരണത്തിൽ കുററങ്ങളുടെ നേരെ കണ്ണടയ്ക്കുവാനും ഗുണങ്ങളെ പർവ്വതീകരിക്കുവാനും പ്രേരിപ്പിച്ച സൗമനസ്യം എന്റെ ഹൃദയതന്ത്രികളെ സ്പർശിച്ചു. അതുകൊണ്ടു് നിങ്ങൾ എല്ലായ്പോഴും എന്നോടു കാണിച്ചി