താൾ:G P 1903.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കിലും പരാതിയുണ്ടെങ്കിൽ അതെന്താണെന്നു വ്യക്തമായിപ്രഖ്യാപിച്ചു് വേണ്ട നടപടികൾ – അവ എത്ര കർശനമായിരുന്നാലും - എടുക്കട്ടെ. നമുക്കു് അതു് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ അവരെ അകാരണമായി അറസ്റ്റുചെയ്യുക, കേവലം സംശയത്തെ ആസ്പദമാക്കി തുറുങ്കിലടയ്ക്കുക, യാതൊരു മുന്നറിവും കൊടുക്കാതെ വീട്ടിൽനിന്നും നാട്ടിൽനിന്നും അകററുക, അവരുടെ മേൽ ആരോപിതമായിരിക്കുന്ന കുററമെന്താണെന്നു് അറിയാനും അവരുടെ ഭാഗം പറയുവാനും അവർക്കു സൌകൎയ്യം നൽകാതിരിക്കുക, മുതലായവയെല്ലാം ബ്രിട്ടീഷ്ജനതയുടെതന്നെ സൽ‌പ്പേരിനു് തീരാക്കളങ്കം ചേർക്കുന്ന പ്രവൃത്തികളാണു്. ‘മാഗ്‌നാ കാർട്ടാ’യിലും ‘ഹേബിയസ് കോർപ്പസ് ആക്ടിലും’ പടുത്തുകെട്ടി പൊതുജനങ്ങളുടെ പിന്തുണയിൽ അടിയുറച്ചുനിൽക്കുന്ന മഹത്തായ ഒരു സാമ്രാജ്യത്തിന്റെ പാരമ്പൎയ്യത്തിനു് ഒരിക്കലും യോജിക്കാത്ത ചെയ്തികളാണു് ഇവയെല്ലാം.”


൧൮൯൯ – ൽ “ഇൻഡ്യൻ കോൺഗ്രസ്സ്‌മെൻ” എന്ന മറെറാരു ഗ്രന്ഥവും ജി.പി. പ്രസിദ്ധപ്പെടുത്തി. അന്നത്തെ പ്രമുഖ കോൺഗ്രസ്സ് നേതാക്കന്മാരുടെ തൂലികാചിത്രങ്ങളുടെ ഒരു സമാഹാരമായിരുന്നു അതു്. ആദ്യം അവ ഓരോന്നായി “മദ്രാസ്‌സ്റ്റാൻഡാർഡി”ൽ ആവിർഭവിച്ചിരുന്നു. രണ്ടു ദശാബ്ദത്തോളം ബോംബേയിലെ അനഭിഷിക്തചക്രവർത്തിയായിരുന്ന സർ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/70&oldid=159137" എന്ന താളിൽനിന്ന് ശേഖരിച്ചത്