Jump to content

താൾ:G P 1903.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയും അദ്ദേഹത്തിന്റെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരിക്കുന്നു. ഇതൊന്നും അന്നു ഞാൻ വിശ്വസിക്കുമായിരുന്നില്ല. പക്ഷേ ഇന്നു് എനിക്കങ്ങിനെ പറയാൻ സാദ്ധ്യമല്ല. ഇൻഡ്യാഗവർമ്മെൻ‌റു് അവരുടെ തെററു് മനസ്സിലാകുകയും അവരുടെ കഴിവില്ലായ്‌മയുടെ ഗർഹണീയമായ ഈ പ്രകടനം കൊണ്ടുണ്ടായിട്ടുള്ള സംഭവവികാസങ്ങളിൽനിന്നു് ഒരു പാഠം പഠിക്കുകയും ചെയ്തില്ലെങ്കിൽ ഏതവസരത്തിലും ആരെവേണമെങ്കിലും ഒരു വിചാരണപോലും കൂടാതെ തുറുങ്കിലടയ്ക്കാവുന്ന ഒരു സ്ഥിതിയാണു് ഉണ്ടാവുക. നാം ചെയ്തിരിക്കാവുന്ന തെററു് എന്തായിരിക്കാമെന്നു് കണ്ടുപിടിക്കുവാൻ നിഷ്ഫലമായ ശ്രമം നടത്തി നാം തുറുങ്കിൽ കഴിയേണ്ടിവരും. മി:തിലകന്റെ സ്ഥിതിയിൽ ഞാൻ സഹതപിക്കുന്നു. പക്ഷേ അതിനേക്കാൾ എന്നെ അമ്പരപ്പിക്കുന്നതു് ‘നാട്ടു’ സഹോദരന്മാരുടെ തടങ്കലാണു്. ‘റാൻഡ്’ കൊലക്കേസിൽ ആ സഹോദരന്മാർ സഹായിക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുണ്ടെന്നു് ഗവമ്മെൻ‌റു സംശയിക്കുന്നുണ്ടെങ്കിൽ അവരെ വിസ്തരിച്ചു തൂക്കിലിടട്ടെ; ഗവർമ്മെൻ‌റിനെതിരായി വല്ല ഗൂഢാലോചനയും നടത്തുകയോ ഇൻഡ്യയിലെ ബ്രിട്ടീഷ് അധികാരത്തെ തകിടം‌മറിക്കുവാനുള്ള ഏതെങ്കിലും ശ്രമത്തിൽ ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെമേൽ ആ കുററം ചുമത്തി ആൻഡമാനിലേക്കു നാടുകടത്തിക്കൊള്ളട്ടെ; അവരുടെ പേരിൽ മറേറതെ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/69&oldid=159135" എന്ന താളിൽനിന്ന് ശേഖരിച്ചത്