തിരികെ ഇന്ത്യയിലേയ്ക്കു് | ൫൫ | |
ഇംഗ്ലണ്ടിൽ ഞാൻ ചുരുങ്ങിയകാലം മാത്രമേ കഴിച്ചുള്ളൂ എങ്കിലും അവിടുത്തെ ജനസാമാന്യത്തിന്റെ സ്വഭാവവിശേഷങ്ങൾ ശരിയായി മനസ്സിലാക്കുവാനുള്ള സന്ദർഭങ്ങൾ എനിക്കു് ധാരാളം ലഭിച്ചു. തൽഫലമായി ഞാൻ ഇൻഡ്യയിലേക്കു മടങ്ങിയതു് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മഹത്വത്തേയും പ്രതാപത്തേയും പററിയുള്ള ബഹുമാനത്തോടുകൂടിമാത്രമല്ല, ബ്രിട്ടീഷ് ജനതയുടെ സ്വഭാവശുദ്ധിയേയും ന്യായദീക്ഷയേയും പററിയുള്ള നിഷ്കളങ്കമായ മതിപ്പോടുകൂടിയുമാണു് . ഇൻഡ്യയിൽനിന്നു് ഇംഗ്ലണ്ടിലേക്കു ഞാൻ പുറപ്പെടുന്നതിനു് മുമ്പും ബ്രിട്ടീഷ് സിംഹാസനത്തോടു് അചഞ്ചലമായ ഭക്തിയാണു് എനിക്കുണ്ടായിരുന്നതു്. ആ ഭക്തിയും ബന്ധവും കഴിവുള്ളടത്തോളം ആ സന്ദർശനംകൊണ്ടു് കൂടുതൽ ദൃഢമാകുകയും ചെയ്തു. പക്ഷേ ഞാൻ ഇംഗ്ലണ്ടിലേക്കു് പോകുന്നതിനുമുമ്പ് ആരെങ്കിലും എന്നോടു പറഞ്ഞിരുന്നെങ്കിൽ എനിക്കു വിശ്വസിക്കുവാൻ സാധിക്കാതിരുന്ന പലതും അതിനുശേഷം ഇവിടെ നടന്നിട്ടുണ്ടു്. ‘വിപ്ലവം’[1] എന്നവാക്കിനു് ഒരു ഇംഗ്ലീഷ് ന്യായാധിപൻ കൊടുത്ത വിചിത്രമായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഒരു പത്രപ്രവർത്തകന്റെ മേൽ രാജദ്രോഹക്കുററം ചുമത്തി അദ്ദേഹത്തെ തടവിലാക്കി. ഒരു മുന്നറിയിപ്പിന്റെ ഛായയെങ്കിലും നൾകാതെ, അദ്ദേഹത്തിന്റെ പേരിൽ ആരോപിതമായിരിക്കുന്ന കുററത്തിന്റെ ഒരു അവ്യക്തരൂപമെങ്കിലും കൊടുക്കാതെ ഒരു മാന്യപൌരനെ, തടവിലാക്കു
- ↑ Disaffection.