താൾ:G P 1903.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏറെക്കുറെ മനസ്സിലാക്കുവാൻ സാധിച്ചുവെന്നു് സാമാന്യമായിപ്പറയാം. അവരുടെ ഇടയിൽ ത്യാജ്യങ്ങളായ പല ആചാരങ്ങളും ഉണ്ടെങ്കിലും ഭാരതീയരായ നമുക്കു് അവരിൽനിന്നു് പകർത്തുവാനും പഠിക്കുവാനും പലതുമുണ്ടെന്നു സമ്മതിക്കണം. ആകപ്പാടെ ഹൈന്ദവങ്ങളായ പല ഗാർഹികാചാരങ്ങളിലുമുള്ള എന്റെ വിശ്വാസം പാശ്ചാത്യപരിഷ്കാരവുമായുള്ള ഏററുമുട്ടലിൽ തെല്ലെങ്കിലും ഉലയാതെ ഒരു തികഞ്ഞ ഭാരതീയനായിട്ടുതന്നെയാണു് ഞാൻ എന്റെ മാതൃഭൂമിയിൽ തിരിച്ചെത്തിയിട്ടുള്ളതു്. എന്നുവരികിലും ബ്രിട്ടീഷ്ജനതയെപ്പററിയുള്ള എന്റെ മതിപ്പു് പതിന്മടങ്ങു് വർദ്ധിച്ചിട്ടുണ്ടു്.”

ഭാരതം സംഭവബഹുലമായ ഒരു ഘട്ടത്തെ തരണം ചെയ്യുകയായിരുന്നു. സാമാന്യജനങ്ങൾക്കു ബ്രിട്ടന്റെ ന്യായദീക്ഷയേയും സന്മനോഭാവത്തേയുംപ്പററി ഉണ്ടായിരുന്ന വിശ്വാസം അടിയോടെ തകർക്കുന്ന പല സംഭവങ്ങളും ഇവിടെ നടന്നു. ബാലഗംഗാധര തിലകനെ അറസ്‌ററുചെയ്തു. “നാട്ടു” സഹോദരന്മാരെ തടങ്കലിലാക്കി. അനന്തരകാലത്തു് വമ്പിച്ച ദേശീയസമരങ്ങൾക്കു് വഴിതെളിച്ച ചില സംഭവങ്ങളായിരുന്നു ഇവ. ഭാരതീയ നേതാക്കന്മാർ ബ്രിട്ടനോടു് ഒരു സമരമനോഭാവം സ്വീകരിക്കുവാൻ ഈ സംഭവങ്ങൾ ഇടയാക്കി. ജി.പി. ബ്രിട്ടീഷ് ജനതയേയും അവരുടെ ന്യായദീക്ഷയേയും വിലമതിച്ചിരുന്ന ഒരാളായിരു

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/66&oldid=159132" എന്ന താളിൽനിന്ന് ശേഖരിച്ചത്