Jump to content

താൾ:G P 1903.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇൻഡ്യയിൽ അതു്എന്തിനാണു് ആചരിക്കുന്നതു്? ലണ്ടനിലെ തെരുവീഥികളിൽ എന്നെ ആളുകൾ തുറിച്ചുനോക്കിയിട്ടുണ്ടു്. എഡിൻബറോയിൽ അങ്ങുമിങ്ങും ഓടിനടന്നിരുന്ന കൊച്ചു കുട്ടികൾ എന്നെ കാണുവാൻ പെട്ടെന്നു് കളിനിർത്തി നിന്നിട്ടുണ്ടു്. ഡബ്‌ളിനിലെ സുന്ദരിമാർക്കു് എന്നെ കണ്ടപ്പോൾ ചിരി അടക്കുവാൻ വിഷമമായിരുന്നു. വേത്സിന്റെ പ്രാന്തപ്രദേശത്തുള്ള ചെസ്റ്ററിൽ സ്നേഹമയികളായ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്കു് ഈ 'കറുത്തമനുഷ്യനെ' ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടു്. പക്ഷേ ഇംഗ്ലണ്ടിലോ സ്കോട്ട്‌ലണ്ടിലോ അയർലണ്ടിലോ വെയിത്സിലോ എന്നെപ്പററി നിർദ്ദയമായി ഒരു വാക്കുപോലും ആരും എന്നോടുപറഞ്ഞിട്ടില്ല. അവിടങ്ങളിലെ ജനങ്ങൾ എന്നോടു് അത്യന്തം മര്യാദയോടുകൂടിയാണു് പെരുമാറിയതു്; എന്നുമാത്രമല്ല, അവർ എന്നെ പ്രീതിപ്പെടുത്തുവാൻ ഉത്സുകരുമായിരുന്നു.........

"ഏററവും ചുരുങ്ങിയ എന്റെ ഇംഗ്ലണ്ടു് സന്ദർശനക്കാലത്തു് രാജകുടുംബത്തിലെ ഏതെങ്കിലും ഒരു അംഗവുമായി ഒരു അഭിമുഖസംഭാഷനത്തിനു ശ്രമിക്കുന്നതിനെന്നല്ല, ഒരു പ്രഭുവിനെ നേരിട്ടു കാണുന്നതിനു പോലും ഉത്സാഹിക്കാതിരുന്ന ഞാൻ മാന്യമായി കാലയാപനം ചെയ്യുന്ന ഇടത്തരക്കാരായ സ്ത്രീ പുരുഷന്മാരുമായിട്ടാണു് കൂടിക്കഴിഞ്ഞതു്. അവിടത്തെ ജനങ്ങളുടെ ജീവിതരീതികളുടെ ഉള്ളുകള്ളികൾ എനിക്കു

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/65&oldid=159131" എന്ന താളിൽനിന്ന് ശേഖരിച്ചത്