താൾ:G P 1903.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



൬. തിരികെ ഇന്ത്യയിലേക്കു്


ഇംഗ്ലണ്ടിൽനിന്നു മടങ്ങിയെത്തിയ ജി.പി.ക്കു് നാട്ടുകാരിൽനിന്നു് ഹാർദ്ദമായ ഒരു സ്വീകരണം ലഭിച്ചു. ഇംഗ്ലണ്ടിലെ തന്റെ അനുഭവങ്ങളെപ്പററി അദ്ദേഹം ഒരു പ്രസംഗപരമ്പര നടത്തി. അന്നത്തെ സാധാരണ ഇന്ത്യൻദേശീയ വാദികളെപ്പോലെ ജി.പി. ക്കും ബ്രിട്ടീഷ് ജനതയെപ്പററി അതിരററ മതിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ മഹത്തായ ഒരു സ്വപ്‌നം യാഥാർത്ഥ്യമായിപ്പരിണമിച്ചതുപോലുള്ള ഒരു തോന്നലാണു് ഇംഗ്ലണ്ടു് സന്ദർശനാനന്തരം അദ്ദേഹത്തിനുണ്ടായിരുന്നതു്. മടക്കയാത്രയിൽ അദ്ദേഹം തന്റെ അനുഭവങ്ങളെപ്പററി ഇങ്ങനെ എഴുതി:

"ബ്രിട്ടീഷ് ജനതയുടെ മഹത്തായ ശക്തി, പ്രതാപം, പാടവം, ഋജുബുദ്ധി മുതലായവയെപ്പററി അടിയുറച്ച വിശ്വാസത്തോടുകൂടിയാണു് ഞാൻ ഇന്ത്യയിലേക്കു മടങ്ങുന്നതു്. ഇൻഡ്യയുടെ നിലനില്പോ പതനമോ ബ്രിട്ടനെ ആശ്രയിച്ചിരിക്കുന്നു. ഈ ആശയം ഒരു യാഥാർത്ഥ്യമാക്കുന്നതിനുള്ള ഏക മാർഗ്ഗം ബ്രിട്ടന്റെയും ഇന്ത്യയുടെയും താല്പൎയ്യങ്ങൾക്കു് ഒരു പൊരുത്തമുണ്ടാക്കുകയാണു്. നിർഭാഗ്യകരമായ പരിതസ്ഥിതിയിൽ ഇന്നു് ഈ രണ്ടു് ജനവിഭാഗങ്ങളേയും അകററി നിർത്തുന്ന ഒരു വിടവുണ്ടു്. നിറഭേദം കൊണ്ടുണ്ടായിട്ടുള്ള ഈ ഭിന്നത ഇല്ലായ്‌മ ചെയ്യേണ്ടതാവശ്യമാണു്. ബ്രിട്ടനിൽ ഇങ്ങനെയൊരു വ്യത്യാസമില്ല; പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/64&oldid=159130" എന്ന താളിൽനിന്ന് ശേഖരിച്ചത്