താൾ:G P 1903.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"അസാമാന്യ പാടവത്തോടു കൂടി എഴുതപ്പെട്ട അവയുടെ ഭാഷാരീതി ഇംഗ്ലീഷുകാരായ എഴുത്തുകാർക്കു പോലും അസൂയ ഉളവാക്കത്തക്കതാണു്. ഞങ്ങളിൽ പലർക്കും സ്വന്തം അറിവിന്റെ പരിമിതിയെപ്പററി ലജ്ജ തോന്നത്തക്കവണ്ണം അത്രയധികം പരാമർശങ്ങൾ അവയിലുണ്ടു്. അവയിൽ തെളിഞ്ഞുകാണുന്ന സൂക്ഷ്മവും നിശിതവുമായ നിരീക്ഷണപാടവം നിങ്ങളുടെ സമയം നിങ്ങൾ എത്രഭംഗിയായി പ്രയോജനപ്പെടുത്തി എന്നതിനു് സജീവോദാഹരണമാണു്. ഇത്ര ചുരുങ്ങിയ ഒരു സന്ദർശനത്തിനിടയ്ക്കു് ഞങ്ങളെപ്പററിയും ഞങ്ങളുടെ ജീവിതത്തെപ്പററിയും ഞങ്ങളുടെ ചിന്താഗതിയെപ്പററിയും ഇത്ര സൂക്ഷ്മമായും സമ്പൂർണ്ണമായും മനസ്സിലാക്കുവാൻ നിങ്ങൾക്കു് സാധിക്കുമെന്നു് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങൾ തീർച്ചയായും അനുഗൃഹീതനായ ഒരു നിരീക്ഷണപടുവാണു്"

____________
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/63&oldid=159129" എന്ന താളിൽനിന്ന് ശേഖരിച്ചത്