Jump to content

താൾ:G P 1903.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പത്രാധിപർ, പ്രചാരകൻ, പ്രവർത്തകൻ ൪൧


യും സംസൃഷ്ടമാകുകയും ചെയ്യുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.

എന്റെ ഭാര്യയും പുത്രിയും, അവരെപ്പറ്റി അങ്ങയെ ഓർമ്മിപ്പിക്കുവാനും ഇനി അങ്ങു് ഞങ്ങളുടെ ഇടയ്ക്ക് സമാഗതനാകുന്നതു് എന്നാണെന്ന് അന്വേഷിക്കുവാനും എന്നോട് ആവശ്യപ്പെടുന്നു. അങ്ങേയ്ക്ക് സുഖമാണെന്നു വിശ്വസിച്ചുകൊണ്ട്,

സസ്നേഹം,
എ. എം. ബോസ്


ഇതിനകം അതിസമർത്ഥനായ ഒരു പത്രപ്രവൎത്തകനെന്ന നിലയ്ക്ക് ജി. പി. ഇന്ത്യയിലെങ്ങും പ്രശസ്തിയാൎജ്ജിച്ചിരുന്നു. അദ്ദേഹത്തിന്റെ “മദ്രാസ് സ്റ്റാൻഡാർഡ്” പത്രം പുരോഗമനപരങ്ങളായ പൊതുജനാഭിപ്രായങ്ങളുടെ ഒരു പ്രകടന രംഗമായി തീർന്നു. ഒരു വിദഗ്ദ്ധ ശാസ്ത്രജ്ഞനെന്ന നിലയിൽ അഖിലലോകപ്രശസ്തിയാർജ്ജിച്ചിട്ടുള്ള ആചാൎയ്യ പി. സി. റേ ജി. പി.ക്ക് അയച്ച് ഒരു കത്തു് “സ്റ്റാൻഡാൎഡ്” പത്രത്തിന്റെയും പത്രാധിപരുടെയും അന്നത്തെ സമുന്നതപദവിക്കു സാക്ഷ്യം വഹിക്കുന്നതാണ്:

പ്രസിഡൻസി കോളേജ്, കൽക്കട്ടാ,
൧൮൯൭ ജാനുവരി ൧൭


എന്റെ പ്രിയപ്പെട്ട സർ,‌‌

അങ്ങ് ഈയിടെ ഇവിടെ വന്നിരുന്നപ്പോൾ ശ്രീ. ഏ. എം. ബോസിൻറെ വസതിയിൽ വച്ചു്


"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/51&oldid=216502" എന്ന താളിൽനിന്ന് ശേഖരിച്ചത്