൪൦ | “ജി. പി.” | |
നേതാക്കന്മാരുടെ ആതിഥ്യം സ്വീകരിക്കുവാനുള്ള സന്ദർഭം ജി. പി. ക്ക് ലഭിച്ചു. കൽക്കട്ടായിൽനിന്നും മടങ്ങിയെത്തിയതനുശേഷം ആനന്ദമോഹന ബോസിനയച്ച ഒരു കത്തിന് ജി. പി. ക്ക് താഴെക്കാണുന്ന മറുപടി ലഭിക്കുകയുണ്ടായി:
കൽക്കട്ടാ,
൧൮൯൭, ജനുവരി, ൧൮
എന്റെ പ്രിയപ്പെട്ട മി: പിള്ളേ,
അങ്ങ് ൧൪-ാം തീയതി അയച്ചകത്തു് ഇന്ന് സസന്തോഷം കൈപ്പറ്റി. അങ്ങയുടെ ഇവിടുത്തെ താമസത്തെപ്പറ്റിയും ഇവിടെനിന്നും പോകന്നതിന്റെ തലേന്നാൾ സായാഹ്നത്തിലേ സല്ക്കാരത്തെപ്പറ്റിയും സുഖകരങ്ങളായ സ്മരണകളാണ് അങ്ങേയ്ക്കുള്ളതെന്ന് അറിയുന്നതിൽ പ്രത്യേകിച്ച് സന്തോഷമുണ്ട്. ആ ദിവസങ്ങളിൽ അങ്ങയേക്കാൾ സുഖമനുഭവിച്ചവർ വാസ്തവത്തിൽ ഞങ്ങളായിരുന്നു. കോൺഗ്രസ്സിന്റെ വാൎഷികസമ്മേളനംകൊണ്ട് ഈ മാതിരി സാമൂഹ്യസമ്പർക്കങ്ങൾക്കു് സൌജന്യം ലഭിക്കുന്നുണ്ടെന്നുള്ളത് അതിപ്രധാനമായ ഒരു സംഗതിയാണ്. ഈ മഹാരാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ വസിക്കുന്ന ജനവിഭാഗങ്ങൾ കൂടുതൽ കൂടുതൽ അടുക്കുന്നതിനും, പരസ്പരം മനസ്സിലാക്കുന്നതിനും, കാലക്രമേണ ഇടയാവുകയും അങ്ങനെ ഒരു ഉറച്ച മൈത്രിയും സഹാനുഭൂതി