Jump to content

താൾ:G P 1903.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പത്രാധിപർ, പ്രചാരകൻ, പ്രവൎത്തകൻ ൩൯


ക്കേ ആഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവശതകളെപ്പറ്റിയുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ടു് വികാരോത്തേജകമായി ചെയ്ത പ്രസംഗമദ്ധ്യേ, ഇപ്രകാരം പറഞ്ഞു.‌

“നമ്മുടെ സ്ഥിതി എത്ര വിചിത്രമാണ്. ഇന്ത്യയിൽ സാമ്രാജ്യനിയമസഭയിൽ അംഗങ്ങളായിരിക്കുവാൻ നമുക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. പക്ഷേ തെക്കേ ആഫ്രിക്കയിൽ ഒരു അനുവാദപത്രം കൂടാതെ സഞ്ചരിക്കുവാൻ നമുക്ക് സ്വാതന്ത്രമില്ല. നാം രാത്രിയിൽ സഞ്ചരിച്ചു കൂടാ; നമുക്ക് ചില പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ വാസസ്ഥലങ്ങൾ അനുവദിച്ചിട്ടുള്ളൂ; തീവണ്ടിയിൽ ഒന്നും രണ്ടും ക്ലാസുകളിൽ നമുക്കു് പ്രവേശനമില്ല; ട്രാംവണ്ടികളിൽനിന്ന് നാം ബഹിഷ്കരിക്കപ്പെടുന്നു; നടക്കാവുകളിൽ നിന്ന് നമ്മെ തള്ളിമാറ്റിക്കളയുന്നു; ഹോട്ടലുകളുടെ കവാടങ്ങൾ നമ്മുടെ മുമ്പിൽ അടയ്ക്കപ്പെടുന്നു. പൊതുവായുള്ള സ്നാനഘട്ടങ്ങളിൽ നമുക്ക് പ്രവേശനമില്ല. നാം അവിടെ അധിക്ഷേപിക്കപ്പെട്ട, ചവുട്ടി തേയ്ക്കപ്പെട്ട, ശപിക്കപ്പെട്ട ഒരു ജനവിഭാഗമാണ്. ഒരു മനുഷ്യനും ക്ഷമിക്കുവാനും സഹിക്കുവാനും സാധിക്കാത്തവിധത്തിൽ നീചനീചമായ പെരുമാറ്റമാണ് നമുക്ക് അവിടെ ലഭിക്കുന്നതു്.”

കൽക്കട്ടായിലിരുന്നപ്പോൾ ആനന്ദമോഹനബോസു്, സർ സുരേന്ദ്രനാഥ ബാനർജി, ഡബ്ളിയൂ. സി. ബോണർജി മുതലായ സുപ്രസിദ്ധ കോൺഗ്രസ്സു്

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/48&oldid=216498" എന്ന താളിൽനിന്ന് ശേഖരിച്ചത്