"മദ്രാസ് സ്റ്റാൻഡാൎഡി"ന്റെ പത്രാധിപരായി നിയമിതനായി. അന്നു് "സ്റ്റാൻഡാൎഡ്" ആഴ്ചയിൽ മൂന്നുപ്രാവശ്യം മാത്രമാണു് പ്രസിദ്ധപ്പെടുത്തിയിരുന്നതു്. രണ്ടുകൊല്ലത്തിനുശേഷം ജി.പി. ചില വ്യവസ്ഥകൾക്കു വിധേയമായി പ്രസ്തുത പത്രത്തിന്റെ ചുമതലയും അവകാശങ്ങളും ഏറെറടുത്തു. അദ്ദേഹം സ്വതസ്സിദ്ധമായുണ്ടായിരുന്ന ധൈൎയ്യവും പ്രവൎത്തനോത്സുകതയും കൊണ്ടു് സാമ്പത്തികമായ യാതൊരു പിന്തുണയുമില്ലാതിരുന്നിട്ടും ആ പത്രത്തെ ഒരു ദിനപ്പത്രമാക്കി. ജി.പി.യുടെ വിദഗ്‌ദ്ധനേതൃത്വത്തിൽ "സ്റ്റാൻഡാൎഡി"ന്റെ പ്രചാരവും സ്വാധീനശക്തിയും ദൈനംദിനം വൎദ്ധിക്കുകയും, അധികം താമസിയാതെ ഭാരതത്തിലെ പൊതുജന ജിഹ്വകളുടെ മുന്നണിയിൽ ഒരു സ്ഥാനം അതു് സമ്പാദിക്കുകയും ചെയ്തു. കേവലം അപ്രധാനമായ ഒരു ആംഗലേന്ത്യൻ ത്രൈവാരികപ്പത്രത്തിന്റെ നിലയിൽനിന്നും ഒരു പ്രമുഖ ദേശീയ ദിനപ്പത്രത്തിന്റെ നിലയിലേക്കു് "സ്റ്റാൻഡാൎഡ്" ഉയൎന്നുവന്നു. പ്രസ്തുത പത്രത്തിന്റെ ആധിപത്യം അദ്ദേഹം ഏറെറടുത്തതോടുകൂടി പുതിയ പുതിയ പംക്തികൾ അതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സർ. ദിൻഷാ വാച്ചാ, ഡബ്‌ളിയു. എസ്. കെയിൻ, ഏൎഡ്‌ലീ നോൎട്ടൻ തുടങ്ങിയ പ്രമുഖവ്യക്തികൾ "സ്റ്റാൻഡാൎഡി"ൽ പതിവായി ലേഖനങ്ങളെഴുതിത്തുടങ്ങിയതും അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |