താൾ:G P 1903.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪. ജി.പി. -- പത്രാധിപർ, പ്രചാരകൻ, കോൺഗ്രസ്സു് പ്രവൎത്തകൻ.


ഒരു പത്രപ്രവൎത്തകൻ, ഗ്രന്ഥകാരൻ സമുദായ പരിഷ്കൎത്താവു്, കോൺഗ്രസ്സു് പ്രവൎത്തകൻ മുതലായി വിവിധനിലകളിൽ പരമേശ്വരൻപിള്ളയുടെ മദിരാശിയിലെ പ്രവൎത്തനങ്ങളെപ്പററിയുള്ള ശരിയായ വിവരണം ഒരു ലഘുഗ്രന്ഥത്തിൽ സാദ്ധ്യമല്ല. തന്റെ മദിരാശി ജീവിതത്തിനുശേഷം ഇംഗ്ലണ്ടിൽ ഒരു ഗ്രന്ഥകാരനും പ്രസംഗകനുമായി സുപ്രസിദ്ധനായിത്തീൎന്ന ജി.പി. ബ്രിട്ടീഷ് കോൺഗ്രസ്സു് കമ്മിററിയിലെ ഒരു അംഗമായിരുന്നു. ആ നിലയിലും തന്റെ മാതൃഭൂമിക്കുവേണ്ടി വളരെ കാൎ‌യ്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടു്. തിരുവിതാംകൂറുകാരായ തന്റെ നാട്ടുകാൎക്കു വേണ്ടി മഹത്തായ സേവനങ്ങൾ അനുഷ്ഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഒരു നല്ല പത്രപ്രവൎത്തകനെന്ന നിലയിലും ജി.പി. പ്രസിദ്ധനായിത്തീൎന്നു. മദിരാശിയിൽ സ്ഥിരവാസം തുടങ്ങിയപ്പോൾ മുതൽ ലേഖനവൃത്തി അദ്ദേഹത്തിന്റെ പ്രധാന ആദായമാൎഗ്ഗമായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങൾക്കു് പ്രാധാന്യം നൽകി മദിരാശിയിലെ പ്രധാന പത്രങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. കുറെക്കാലത്തേക്കു് "മദ്രാസ് മെയി"ലിന്റേയും "മദ്രാസ് സ്റ്റാൻഡാൎഡി"ന്റെയും മുഖപ്രസംഗങ്ങളെഴുതുന്ന ജോലിയും അദ്ദേഹം നിൎവ്വഹിച്ചു വന്നിരുന്നു. ൧൮൯൨ -ൽ അദ്ദേഹം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/37&oldid=159100" എന്ന താളിൽനിന്ന് ശേഖരിച്ചത്