താൾ:G P 1903.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮ “ജി. പി.”


സംസ്ഥാനത്തെ വാനോളം പുകഴ്ത്തുന്നവർ കുറച്ചൊന്നുമല്ല. അവിടുത്തെ ഭരണരീതിയെപ്പറ്റി പുകഴ്ത്തിപ്പാടുന്നതും സാധാരണയാണു്. പക്ഷേ എണ്ണത്തിലും വണ്ണത്തിലും അതിഭീമവും പദവിയും പ്രതാപവുമുള്ളവർ നയിച്ചിരുന്നതുമായ വൻപിച്ച ശക്തികളോടു് ഏകനായി, അജ്ഞാതനായി പോരാടിയ ആ സേനാനിക്കു് ആ ഭരണരീതി കെട്ടിപ്പടുക്കുന്നതിൽ സാരമായ ഒരു പങ്കുണ്ടായിരുന്നു എന്നതു് വിസ്മരിക്കുവാൻ പാടില്ല. സമരം ഏതാണ്ടു് അവസാനിച്ചുകഴിഞ്ഞു. ആ സമരം തുടങ്ങുകയും വിജയകരമായി നയിക്കുകയും ചെയ്ത നേതാവു് നമ്മെ വിട്ടു പിരിയുകയും ചെയ്തു. മരിച്ചവർക്കു് സ്മാരകങ്ങൾ സ്ഥാപിക്കുകയും ആ സ്മാരകങ്ങളിൽ ചില സ്മാരകവാക്യങ്ങൾ കൊത്തിവയ്ക്കുകയും ചെയ്യുന്ന പതിവു് പടിഞ്ഞാറൻതീരപ്രദേശങ്ങളിലെ ജനങ്ങളുടെയിടയിലും നടപ്പുള്ള പക്ഷം ഗോവിന്ദൻ പരമേശ്വരൻപിള്ളയുടെ അന്ത്യവിശ്രമസ്ഥാനത്തെ അലങ്കരിക്കേണ്ടതു് “തിരുവിതാംകൂർ തിരുവിതാംകൂർകാർക്കു്” എന്ന മുദ്രാവാക്യമാണു്.”


"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/36&oldid=216496" എന്ന താളിൽനിന്ന് ശേഖരിച്ചത്