താൾ:G P 1903.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാഷ്ട്രീയ ധർമ്മസമരം ൨൭


ജി. പി. തന്റെ കുട്ടിക്കാലം മുതൽ തിരുവിതാംകൂർ സൎക്കാരിനെതിരായി നടത്തിവന്ന രഷ്ട്രീയസമരത്തിനു് “തിരുവിതാംകൂർ മെമ്മോറിയൽ” മകുടം ചാൎത്തി. പത്തുകൊല്ലത്തെ നിരന്തരശ്രമത്തിന്റെ ഫലമായി കേവലം മൂകതയിൽ കഴിഞ്ഞിരുന്ന ജനലക്ഷങ്ങളെ ഉയൎത്തി തങ്ങളുടെ മൗലികാവകാശങ്ങളെപ്പറ്റി ബോധമുള്ളവരാക്കിത്തീൎക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടം തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം സമാരംഭിച്ചു.

ജി. പി. തിരുവിതാംകൂറിനുവേണ്ടി അനുഷ്ഠിച്ച മഹനീയ സേവനങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ ചരമാനന്തരം മധുരയിലെ “സൌത്ത് ഇന്ത്യൻ മെയിൽ” എഴുതിയിരുന്നതിങ്ങനെയാണു്:

“ഭാരതത്തിലെ ഒരു വിപ്ലവകാരിക്കും ഇത്ര ഉന്നതമായ ഒരു ഉദ്ദേശമോ ഇത്ര വിപുലവും സംപൂൎണ്ണവുമായ വിജയമോ ഇതുവരെയുണ്ടായിട്ടില്ല. ഭാരതത്തിലെ മറ്റേതുഭാഗത്തുമെന്ന പോലെ തികച്ചും വിദേശീയവും അനുകമ്പാരഹിതവുമായ ഒരു സ്വേച്ഛാധിപത്യത്തിന്റെ കൂത്തടിക്കലിൽ നിന്നു് തന്റെ നാട്ടുകാരെ രക്ഷിക്കുവാൻ സുശക്തവും സുധീരവുമായ ഒരു സമരം നയിച്ച ആ ധീരാത്മാവിനെ കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടുകൂടി അദ്ദേഹത്തിന്റെ നാട്ടുകാർ എന്നെന്നും സ്മരിക്കേണ്ടതാണു്. ഇന്നു് ആ മാതൃക

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/35&oldid=216495" എന്ന താളിൽനിന്ന് ശേഖരിച്ചത്