താൾ:G P 1903.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാഷ്ട്രീയ ധർമ്മസമരം ൨൫


“ഹിന്ദു” പത്രത്തിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു:

“ഇത്രയധികം ആളുകൾ ഒപ്പിട്ട ഈ മെമ്മോറിയൽ വളരെ നാളുകളായി നിലനില്ക്കുന്നതും രാജ്യവ്യാപകവുമായ അസംതൃപ്തിയുടെ ഒരു പ്രകടനം തന്നെയാണ്. അത് കണ്ടില്ലെന്നുവെച്ച് തള്ളിക്കളയുന്നത് ബുദ്ധിപൂർവകമായിരിക്കുകയില്ല.”

കൽക്കട്ടായിലെ “ഇൻഡ്യൻ മിറർ’ പ്രസ്തുത മെമ്മോറിയലിനെപ്പറ്റി എഴുതിയിരുന്നതും ശ്രദ്ധേയമാണ്:

“രാജഭക്തരായ പതിനായിരം പ്രജകൾ ചേർന്നു സമർപ്പിച്ച ഈ അതിപ്രധാനമായ മെമ്മോറിയലിനെ പരിഷ്കൃതാശയനായ തിരുവിതാംകൂർ മഹാരാജാവു് അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുമെന്നു ഞങ്ങൾ ആശിക്കുന്നു.”

ഈ അവസരത്തിൽ മറ്റൊരു കാര്യവും സ്മരണീയമാണു്. മാന്യമായ ഒരു പെരുമാറ്റത്തിന് ഈഴവ സമുദായത്തിനുള്ള അവകാശത്തെപ്പറ്റി തിരുവിതാംകൂറിൽ ആദ്യമായി ഒരു വാദം പുറപ്പെടുവിച്ചവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു ജി. പി. മെമ്മോറിയലിലും അതിനുശേഷം മഹാരാജാവു തിരുമനസ്സിലേക്ക് സമർപ്പിച്ച മറ്റുപല രേഖകളിലും ഈഴവ സമുദായത്തിന്റെ ചില പ്രത്യേകമായ അവകാശ


"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/33&oldid=216493" എന്ന താളിൽനിന്ന് ശേഖരിച്ചത്