താൾ:G P 1903.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൩
രാഷ്ട്രീയ ധർമ്മസമരം

നികൾ, ഈഴവർ, നമ്പൂതിരിമാർ, തമിഴർ, ലത്തീൻ കത്തോലിക്കർ എന്നുവേണ്ട തിരുവിതാംകൂറിലെ സകല സമുദായങ്ങളും ആ മെമ്മോറിയലിന്റെ പിന്നിൽ അണിനിരന്നു എന്നുള്ളതു് അതിന്റെ ഒരു പ്രത്യേകതയായിരുന്നു. പറവൂർ പള്ളി വികാരിയായിരുന്നു റവ: ഫാദർ റ്റി. സി. ഹിലോറിയന്റെ അദ്ധ്യക്ഷതയിലാണ് പറവൂർ യോഗം നടന്നതു്. കോട്ടയത്തു സിറിയൻ മെത്രാപ്പോലീത്താ റൈറ്റ് റവ. മാർ അത്തനേഷ്യസും, ആലപ്പുഴയിൽ കുമാരമംഗലത്തു നീലകണ്ഠപ്പിള്ളയും, നാഗരുകോവിലിൽ എസ്. ശിവൻപ്പിള്ളയും ആദ്ധ്യക്ഷം വഹിച്ചു യോഗങ്ങൾ പരിപൂർണ്ണവിജയമാക്കി. തിരുവനന്തപുരത്തു റ്റി. എഫ്. ലോയിഡ് എന്നൊരു ആംഗ്ലോഇന്ത്യനായിരുന്നു അഗ്രാസനാധിപതി. പരേതനായ രാമവർമ്മതമ്പാൻ അദ്ദേഹത്തിന്റെ “ജി.പി. സ്മരണകളിൽ” അന്ന് തിരുവിതാംകൂറിൽ നടന്ന പ്രചരണപരിപാടിയെപറ്റി വിസ്തരിച്ച് പ്രസ്താവിച്ചിട്ടുണ്ടു്. കാവാലം നീലകണ്ഠപ്പിള്ള അവർകൾ കൊല്ലമ്യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ ശങ്കരമേനോനെ അർജ്ജുനനോടും ജി. പി. യെ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന്റെ നിരുപമസാരഥിയായിരുന്ന ഭഗവാൻ കൃഷ്ണനോടും ഉപമിക്കുകയുണ്ടായി. തിരുവനന്തപുരത്തുവച്ച് ആ പ്രചരണപരിപാടി വിജയകരമായി പൎയ്യവസാനിപ്പിച്ചു. അതിനു

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/31&oldid=216491" എന്ന താളിൽനിന്ന് ശേഖരിച്ചത്