താൾ:G P 1903.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടി നില്ക്കുന്നതു കണ്ടു്, തനിക്കെതിരെ വന്ന ജി.പി.യെപ്പററി ശ്രദ്ധിക്കാതെ, ആ സാർജൻറു അങ്ങോട്ടുചെന്നു് ജി. പരമേശ്വരൻപിള്ള ആരാണെന്നു് അവിടെ ആദ്യം നിന്ന വിദ്യാർത്ഥിയോടു ചോദിച്ചു. ആ വിദ്യാർത്ഥി തെല്ലിട സംശയിച്ചു നിന്നെങ്കിലും അടുത്ത നിമിഷത്തിൽ സാർജൻറിനെ ഭക്ഷണശാലയിലേക്കു നയിച്ചു. കാൎയ്യം മനസ്സിലാക്കിയ ജി.പി. അവിടെനിന്നു പിൻവാതിലിൽ കൂടി രക്ഷപ്പെടുകയും ചെയ്തു.

ജി.പി. നേരെ ചെന്നതു് ഹൈക്കോടതിയിലേക്കാണു്. ചില സുഹൃത്തുക്കളുടെ സഹായത്തോടുകൂടി അന്നത്തെമദിരാശി ഗവർണ്ണർ സർ ഗ്രാൻറു്ഡഫിനും റസിഡൻറു് ഹാനിങ്ങ്ടൺസാസായ്‌പിനും ഓരോ ഹർജി എഴുതി ഉടൻതന്നെ സമർപ്പിച്ചു. ആ ഹർജികളിൽ തിരുവിതാംകൂർ ഗവർമ്മെൻറു് തന്നോടു കൈക്കൊണ്ടിരുന്ന നീതിരഹിതമായ മർദ്ദനനയത്തെ വിവരിക്കുകയും, തന്നെ ഏതെങ്കിലും നീതിന്യായക്കോടതിയിൽ വിസ്തരിക്കേണ്ടി വരുന്നപക്ഷം അതു് ബ്രിട്ടീഷ് ഇൻഡ്യയിൽ ഏതെങ്കിലും ഒരു കോടതിയിലായിരിക്കണമെന്നു് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. നീതിനിഷ്ഠനായിരുന്ന ഗവർണ്ണർ ഉടൻതന്നെ ഒരു അന്വേഷണം നടത്തുവാൻ ഉത്തരവിടുകയും ഹാനിങ്ങ്ടൺസായ്‌പു് എക്സ്‌ട്രാഡിഷൻ വാറണ്ടു് പിൻ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/22&oldid=159085" എന്ന താളിൽനിന്ന് ശേഖരിച്ചത്