താൾ:G P 1903.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുവാവായ പരമേശ്വരൻപിള്ള മദിരാശിയിലെത്തിയപ്പോൾ നിർദ്ധനനും നിസ്സഹായനുമായിരുന്നു. തന്റെ അചഞ്ചലമായ ധൈൎയ്യവും സുദൃഢമായ ആത്മവിശ്ചാസവുമല്ലാതെ മറെറാന്നും ആശ്രയമായി അന്നു് അദ്ദേഹത്തിനില്ലായിരുന്നു. വിനാവിളംബം അദ്ദേഹം പ്രസിഡൻസി കോളേജിൽ ചേർന്നെങ്കിലും, പ്രതികാരമൂർത്തിയായ ദിവാൻ, അദ്ദേഹത്തിനു് അവിടെയും സമാധാനം അനുവദിച്ചില്ല. അവിടെ വച്ചു്, അദ്ദേഹത്തെ ബന്ധനസ്ഥനാക്കാനുള്ള ഒരു ശ്രമം നടന്നെങ്കിലും ചില അപ്രതീക്ഷിത പരിതസ്ഥിതികൾ അദ്ദേഹത്തെ അതിൽനിന്നും രക്ഷിച്ചു.

ഒരു ദിവസം പ്രസിഡൻസി കോളേജിന്റെ മുൻവശത്തു് ഒരു കുതിരവണ്ടിവന്നു നിന്നു. തിരുവിതാംകൂറിലേ ഒരു പോലീസ് ഇൻസ്‌പെക്ടരും മദിരാശി പോലീസിലെ ഒരു സാർജൻറുമായിരുന്നു അതിലുണ്ടായിരുന്നവർ. മദ്ധ്യാഹ്ന ഭക്ഷണത്തിനായി പോയിരുന്ന വിദ്യാർത്ഥികൾ ഓരോരുത്തരായി മടങ്ങിവന്നു തുടങ്ങിയതേയുള്ള. തിരുവിതാംകൂറിൽ നിന്നു വന്ന ആ പോലീസുദ്യോഗസ്ഥനെ വണ്ടിയിൽ തന്നെ ഇരുത്തിയിട്ടു് സാർജൻറു മലയാളികൾ ഭക്ഷണം കഴിക്കുന്ന സ്ഥലമന്വേഷിച്ചു തുടങ്ങി. കോളേജിലെ ഒരു ശിപായി ഏകദേശം ഇരുനൂറുവാര അകലെയുള്ള ഒരു മുറി ചൂണ്ടിക്കാണിച്ചുകൊടുത്തു. അവിടെ ഒരു സംഘം മലയാളികൾ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/21&oldid=159084" എന്ന താളിൽനിന്ന് ശേഖരിച്ചത്