Jump to content

താൾ:G P 1903.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തപക്ഷം തലയിൽ വെടിയുണ്ട പായുമെന്നു ഭയപ്പെടുത്തുന്ന ചില പരസ്യങ്ങൾ തിരുവനന്തപുരത്തു് പല ഭിത്തികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു് ഒരു സുബ്ബറാവുവിനെ പോലീസ് അറസ്റ്റുചെയ്തു. ജി.പി.യും സുഹൃത്തുക്കളും ഇക്കാൎ‌യ്യത്തിൽ നിരപരാധികളായിരുന്നെങ്കിലും, ചില തല്പരകക്ഷികളുടെ ശ്രമഫലമായി അവരെയും ഈ സംഭവവുമായി ഘടിപ്പിക്കുകയുണ്ടായി. ജി.പി.യുടെ രണ്ടു സുഹൃത്തുക്കളും അതിനിടയ്ക്കു് മദ്രാസിലെത്തിയിരുന്നതു് കൊണ്ടു് ഗവൎമ്മെൻറിന്റെ പ്രതികാരബുദ്ധിയ്ക്കു് ആ യുവാവു് ഏകലക്ഷ്യമായിത്തീൎന്നു. ഗവൎമ്മെൻറിന്റെ മൎദ്ദനനടപടികളെപ്പററി യാതൊരു സംശയംപോലുമില്ലാതെ കഴിഞ്ഞുകൂടിയിരുന്ന അദ്ദേഹത്തെ ദിവസവും ഒരു ചാരപുരുഷൻ സന്ദൎശിച്ചുകൊണ്ടിരുന്നു.

ഒരു സായാഹ്നത്തിൽ തിരുവനന്തപുരം വിട്ടുപോകുവാൻ ജി.പി.തീരുമാനിച്ചു. കേവലം ആകസ്മികമായിരുന്നു ആ തീരുമാനം. അതുകൊണ്ടു് ആ "പതിവുസന്ദൎശകൻ" പോലും അദ്ദേഹത്തിന്റെ യാത്രയെപ്പററി അറിഞ്ഞതു് പോയതിന്റെ പിറേറദിവസമായിരുന്നു. ഉടൻതന്നെ ഗവൎമ്മെൻറു് അദ്ദേഹത്തെ വഴിക്കുവച്ചു് പിടികൂടുവാൻ കൊല്ലത്തും, ആലപ്പുഴയും, വൈയ്ക്കത്തുമുള്ള പോലീസ് ഇൻസ്പെക്ടരന്മാൎക്കു് ഉത്തരവുകളയച്ചു. ആ ശ്രമം വിഫലമായപ്പോൾ ഒരു ഇൻസ്പെക്ടരെ അതിവേഗം കൊച്ചിയിലേക്കയച്ചുനോക്കി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/19&oldid=159081" എന്ന താളിൽനിന്ന് ശേഖരിച്ചത്