താൾ:G P 1903.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവൎകൾ തന്റെ "ജി.പി. സ്മരണകളിൽ" എഴുതിയിരിക്കുന്നതിപ്രകാരമാണു്:

"അക്കാലത്തു് താഴ്‌ന്ന ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു വിദ്യാൎത്ഥിയായിരുന്നു ഞാൻ. വിദ്യാൎത്ഥിലോകം ഈ കൃത്യത്തെ സൎവ്വാത്മനാ നിന്ദിച്ചു. അവരുടെ ദൃഷ്ടിയിൽ ഈ മൂന്നു ധൎമ്മഭടന്മാരും പൂജാൎഹരായി. ഇവരെ ഒന്നു കാണാനായി തരംനോക്കി സ്‌കൂളിലും മററു സമീപസ്ഥലങ്ങളിലും കൂട്ടംകൂടിയിരുന്ന ചെറുവിദ്യാൎത്ഥികളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ഈ മൂന്നുപേരിൽ പരമേശ്വരൻപിള്ളയോടായിരുന്നു ഞങ്ങൾക്കു് അധികം അനുഭാവം തോന്നിയിരുന്നതു്. മററു രണ്ടുപേൎക്കും രക്ഷക്കു പ്രബലമായ പിതാക്കന്മാരുണ്ടായിരുന്നതിനാലോ, ലേഖനങ്ങൾ എഴുതാൻ പരമേശ്വരൻപിള്ളയ്ക്കു ശേഷി കൂടുമെന്നു് ഞങ്ങൾ വിചാരിച്ചിരുന്നതിനാലോ, എന്തൊ, ഞങ്ങളുടെ ഒന്നാമത്തെ ആരാദ്ധ്യപുരുഷൻ പരമേശ്വരൻ പിള്ള തന്നെയായിരുന്നു."

വിദ്യാലയത്തിൽ നിന്നും ബഹിഷ്‌കൃതനായതിനുശേഷം ഒരു മാസക്കാലം ജി.പി. തിരുവനന്തപുരത്തുതന്നെ കഴിച്ചുകൂട്ടി. തന്റെ സതീൎത്ഥ്യരുടെ പിതാക്കന്മാരായ ദിവാൻ നാണുപിള്ളയും രഘുനാഥറാവുവും "സ്റ്റാറിലെ" ലേഖനങ്ങൾ തയ്യാറാക്കുന്ന വിഷയത്തിൽ തനിക്കു് പ്രേരണനൾകിയിട്ടുണ്ടെന്നു സമ്മ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/17&oldid=159079" എന്ന താളിൽനിന്ന് ശേഖരിച്ചത്