൯൨ | “ജി. പി.” | |
റോജി. ഡാ: പി .സി റേ തുടങ്ങിയ അന്നത്തെ ഒന്നാംകിട രാഷ്ട്രീയ നേതാക്കന്മാർ ജി.പി.യ്ക്കച്ചിട്ടുള്ള ചില കത്തുകൾ ഈ ഗ്രന്ഥത്തിൽ ചേൎത്തിട്ടുണ്ട്. അന്നത്തെ പൊതുകാൎയ്യജീവിതമണ്ഡലത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം എന്തായിരുന്നു എന്ന് ആ കത്തുകൾ തെളിയിക്കുന്നു. വിപ്ലവകാരിയായ ഒരു രാഷ്ട്രീയ പ്രവൎത്തകൻ, അഭിജ്ഞനും നിൎഭയനുമായ ഒരു പത്രപ്രവൎത്തകൻ സൃഷ്യുന്മുഖനായ ഒരു നിശിത നിരൂപകൻ എന്നീ നിലകളിൽ നിസ്തല്യമായ രാജ്യസേവനം ജി. പി. നിൎവ്വഹിച്ചിട്ടുണ്ടു്.
“ഏതാണ്ടു് ഒരു ഇംഗ്ലീഷ്കാരനെപ്പോലെ ഇംഗ്ലീഷ് ഭാഷ കൈകാൎയ്യം ചെയ്യാൻ കഴിവുള്ള കൈകളാണ് ഈ ഗ്രന്ഥകൎത്താവായ കേരളീയനുള്ളതെന്നു നിസ്സംശയം പറയാം. ഒരു ജീവചരിത്രഗ്രന്ഥത്തിന് ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങൾ ഈ ഗ്രന്ഥത്തിൽ ഗണ്യമായി കാണാത്തത് പുസ്തകം ചെറുതായതുകൊണ്ടാണെന്നു സമാധാനിക്കാം.
ഇത്ര വലിയ ഒരു മഹാപുരുഷന്റെ ജീവചരിത്രം മലയാളത്തിൽതന്നെ കൂടുതൽ വിപുലമായ തോതിൽ എഴുതി പ്രസിദ്ധീകരിക്കാൻ കഴിവുള്ള കൈകൾ മുന്നോട്ടുവരണമെന്ന് ഈ സന്ദൎഭത്തിൽ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.”
മലയാളരാജ്യം (൧൯൪൮ മാർച്ചു് ൨൨)
“........ കൌമാരപ്രയം കഴിഞ്ഞ ഒരു വിദ്യാൎത്ഥിയായിരുന്നകാലം മുതൽ കേവലം ൩൯-ാമത്തെ വയസ്സിൽ പരലോകപ്രാപ്തനാകുന്നതു വരെയുള്ള ഹ്രസ്വകാലത്തിനുള്ളിൽ ബഹുവിധ മണ്ഡലങ്ങളിൽ ജി. പി. അനുഷ്ടിച്ചിട്ടുള്ള സേവനങ്ങളേയും സാഹസങ്ങളേയും കാഴ്ചയ്ക്കും കൗതകമുള്ള ഈ പുസത്കത്തിൽ ഏറ്റവും ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്. ഇതു വായിച്ചു കഴിയുമ്പോൾ അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുവാൻ കഴിയുന്നില്ലല്ലോ എന്നൊരു മനഃസ്താപം വായനകാൎക്കു്